കൊല്ലം: ഓരോ ദിവസം പിന്നിടുമ്പോഴും കേരളത്തിന്റെ സമാധാനം നഷ്ടപ്പെടുമ്പോഴാണ് കടത്തില്‍ മുങ്ങിത്താഴുന്ന പിണറായി സര്‍ക്കാര്‍ ലോക സമാധാനത്തിന് രണ്ടു കോടി രൂപ നീക്കി വെയ്ക്കുന്നത്. മൂക്കറ്റം കടത്തില്‍ മുങ്ങുമ്പോഴും ലോകസമാധാനത്തിന് ഇത്രയേറെ പണം ചെലവിടുന്നത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ആര്‍ക്കും മനസിലാകും. ലോകസമാധാനം ഉദ്ഘോഷിക്കുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ ക്രമസമാധാനത്തിന് നയാപൈസയുടെ വിലപോലും നല്‍കുന്നില്ല.
കേരളത്തിന്റെ ക്രമസാമാധാനം കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വളരെ മോശമായ അവസ്ഥയിലാണ്. ഗുണ്ടാവിളയാട്ടങ്ങളും സ്ത്രീപീഡനങ്ങളിലും വലിയ വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 4500 ല്‍ ഏറെ ഗുണ്ടകളും 150 ല്‍ അധികം ഗുണ്ടാസംഘങ്ങളും ഉണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
ഒരു വര്‍ഷത്തിനിടെ 399 കൊലപാതകങ്ങളുള്‍പ്പെടെ 1,29,278 കുറ്റകൃത്യങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിരവധി കുടുംബങ്ങളാണ് മനസ്സമാധാനം നഷ്ടപ്പെട്ട് സംസ്ഥാനത്ത് കഴിയുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്ക് പരിശോധിച്ചാലും ഇതാണ് സ്ഥിതി. പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം 2016 മുതല്‍ ഇതുവരെ കേരളത്തില്‍ 37 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. 16 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് അഞ്ച് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. പാലക്കാട് സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാര്‍(28)ആണ് ഏറ്റുവും ഒടുവില്‍ ബലിദാനിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: