തിരുവനന്തപുരം: ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്ന നിരവധി പരാമര്‍ശങ്ങള്‍ ധനമന്ത്രി ബാലഗോപാല്‍ നടത്തുന്നുണ്ട്. എന്നാല്‍ ബജറ്റില്‍ ഇടം പിടിച്ച വന്‍കിട പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റേതും. ലൈഫ് പദ്ധതി തുടരുമെന്ന പ്രഖ്യാപനത്തില്‍ 327 കോടി രൂപ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ടിലൂടെ ലഭിക്കുന്നതാണ്. ഈ ഫണ്ടു കൂടി ചേര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ വീടു നല്‍കിയെന്ന് കാണിച്ച് കൈയടി നേടുന്നത്. ഭവന നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് വാങ്ങിക്കഴിഞ്ഞു. എന്നാല്‍ പലയിടങ്ങളിലും വീടുകളുടെ പണി പൂര്‍ത്തിയാക്കാത്തതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാലാണ്.
1.31 ലക്ഷം കോടി രൂപയുടെ വിവിധ റോഡ് നിര്‍മ്മണങ്ങള്‍ ദേശീയ പാത അതോറിറ്റിയുടെ കീഴില്‍ പൂര്‍ത്തിയായി വരുന്നതായി സമ്മതിക്കുന്നു. എന്നാല്‍ സ്ഥലം ഏറ്റെടുക്കലിന് 25-50 ശതമാനം തുക സംസ്ഥാനം വഹിക്കുന്നതായും ബജറ്റില്‍ പറയുന്നു. 2019 ലെ ശതമാന കണക്കാണ് 2022 ലെ ബജറ്റില്‍ ഇടം പിടിച്ചത്. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. എന്നാല്‍ ഈ റോഡുകളും പാലങ്ങളും എവിടെയൊക്കെ നിര്‍മ്മിക്കുന്നു എന്ന ചോദ്യത്തിന് അത് അപ്പോള്‍ തീരുമാനിക്കും എന്നാണ് ധന മന്ത്രിയുടെ മറുപടി.
പട്ടികജാതി വികസനത്തിനായി 1935.38 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. സംസ്ഥാന വിഹിതമായി നാല്‍പ്പത് ശതമാനം തുകയാണുള്ളത്. കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുണ്ടാക്കാന് മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന് സ്ഥാപിക്കുമെന്നും പറയുന്നു. ഈ പദ്ധതി ദേശീയ കാര്‍ഷിക നയത്തിന്റെ ഭാഗമായി കേന്ദ്ര കൃഷി മന്ത്രാലയം ആവിഷ്ക്കരിച്ചതാണ്. ഇതിനുള്ള ഫണ്ടും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് 500 കോടി മാറ്റി വച്ചു. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പദ്ധതി തയ്യാറാക്കി നടപ്പിലാക്കി തുടങ്ങയിട്ട് രണ്ട് വര്‍ഷത്തോളമായി. എന്നാല്‍ കേരളത്തില്‍ ഇത് മെല്ലപ്പോക്കിലാണ്. സബ്സിഡി തുക പൂര്‍ണ്ണമായും കേന്ദ്രം നല്‍കുന്നുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ ആനുപാതത്തിലുള്ള സ്മാര്‍ട്ട് സിറ്റി മിഷനും സംസ്ഥാന സര്‍ക്കാരിന്റേതാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: