കൊല്ലം: അഴീക്കല്‍, വലിയഴീക്കല്‍ നിവാസികളുടെ ചിരകാല സ്വപ്നമായ വലിയഴീക്കല്‍ പാലം തുറന്നതോടെ ഇതുവഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസിനും തുടക്കമായി. കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്നും തോട്ടപ്പള്ളിക്കായിരുന്നു ആദ്യത്തെ ബസ് സര്‍വീസ്. കരുനാഗപ്പള്ളി, ഹരിപ്പാട് ഡിപ്പോയില്‍ നിന്നും ദിവസവും സര്‍വ്വീസുകളുണ്ടാകും. ആദ്യ സര്‍വ്വീസ് നടത്തിയ ബസ് ഓടിച്ചത് തങ്കരാജാണ്. കണ്ടക്ടര്‍ ജിജേഷ് മുകുന്ദനും. നാടിന്റെയും നാട്ടുകാരുടെയും ആഹ്ലാദത്തില്‍ അവരും പങ്കാളികളായി.
അഴീക്കലിലെയും വലിയഴീക്കലിലെയും ജനങ്ങള്‍ക്ക് ഇന്നലെ ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. വര്‍ഷങ്ങളായുള്ള അഭിലാഷമാണ് യാഥാര്‍ഥ്യമായത്. കൊല്ലം ജില്ലയെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പാലം യാഥാര്‍ത്ഥ്യമായതോടെ ഈ മേഖലയുടെ വിനോദസഞ്ചാര സാധ്യതകള്‍ ഗണ്യമായി വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതു കണക്കിലെടുത്ത് ഇവിടെ ആവശ്യമായ അധിക സൗകര്യങ്ങള്‍ വിനോദസഞ്ചാര വകുപ്പ് ഏര്‍പ്പെടുത്തും. അതോടെ ഈ മേഖല ലോകശ്രദ്ധയിലേക്ക് ഉയരും.
ആലപ്പുഴയില്‍നിന്ന് കൊല്ലത്തേയ്ക്കുള്ള യാത്രാദൂരം 28 കിലോമീറ്ററോളം കുറയ്ക്കും എന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ മറിയാമ്മ തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: