തിരുവനന്തപുരം: യുദ്ധകാലത്ത് ലോകസമാധാന സമ്മേളനം നടത്തുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സമ്മേളനത്തിന്റെ ഭാഗമായി സമാധാന സെമിനാറുകള്‍ സംഘടിപ്പിക്കും. സമാധാന പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നതിനായി രണ്ട് കോടി രൂപ വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ 2022-2023 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മഹാമാരിക്കാലത്തും കോര്‍പ്പറേറ്റുകള്‍ ലാഭം കൊയ്തെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്രനയങ്ങള്‍ പ്രതിസന്ധി നേരിടാന്‍ ഒട്ടും സഹായകരമല്ല. കൊവിഡ് കാലം കേരളത്തിലും വന്‍ തൊഴില്‍ നഷ്ടം ഉണ്ടാക്കി. സാമ്പത്തിക രംഗത്തെ പ്രതിസന്ധിക്ക് കാരണം ആഗോളീകരണ നയമാണ്. ഇതിന് ബദലായി കേരള മോഡല്‍ നിര്‍മ്മിക്കാനാണ് ശ്രമം. രൂപയുടെ മൂല്യത്തകര്‍ച്ച വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും ധനമന്ത്രി പറഞ്ഞു.
കൊറോണ മഹാമാരിയുടെ നാലാം തരംഗത്തിനും, കേരളത്തിന്റെ സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥകൾ ഉണ്ടാകുന്നതിനും സാദ്ധ്യതയുണ്ട്. ഇതിനെയെല്ലാം നാം അതിജീവിക്കേണ്ടതുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയും, കൊറോണ മഹാമാരിയും ഉണ്ടാക്കിയ പ്രതിസന്ധി മാറിവരുമ്പോഴാണ് യുക്രെയ്നിൽ യുദ്ധം ഉണ്ടായത്. കൊറോണ മഹാമാരിയ്ക്ക് മുൻപ് ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്നുവെന്നും ബാലഗോപാൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: