ഇന്‍ഫാല്‍: മണിപ്പൂരില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാറായപ്പോള്‍ ഇടതുപാര്‍ട്ടികള്‍ക്ക് ആകെ കിട്ടിയത് 783 വോട്ടുകള്‍ മാത്രം. സിപിഐ, സിപിഎം, ഫോര്‍വേഡ് ബ്ലോക്, ആര്‍എസ്പി, ജനതാദള്‍ (എസ്) എന്നിവരെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് രൂപീകരിച്ച പുരോഗമന മതനിരപേക്ഷ സഖ്യത്തില്‍ രണ്ടു സീറ്റുകളാണ് ഇടതുകക്ഷികള്‍ക്ക് മത്സരിക്കാന്‍ നല്‍കിയത്. സിപിഎമ്മിന് മത്സരിക്കാന്‍ ഈ സഖ്യം സീറ്റുകള്‍ അനുവദിച്ചെങ്കിലും മത്സരിക്കാന്‍ ആളില്ലാത്തതിനാല്‍ തിരികെ നല്‍കിയിരുന്നു.
രണ്ടു സീറ്റില്‍ മത്സരിച്ച സിപിഐയാണ് 783 വോട്ടുകള്‍ നേടിയത്. സിപിഐ മത്സരിക്കാന്‍ 11 സീറ്റാണ് കോണ്‍ഗ്രസിനോട് ചോദിച്ചത്. എന്നാല്‍ രണ്ടു സീറ്റുകളാണ് വിട്ടു നല്‍കിയത്. കുറൈ സീറ്റില്‍ 517 വോട്ടും രണ്ടാമത്തെ സീറ്റായ കാക്ചിങ് മണ്ഡലത്തില്‍ 266 വോട്ടുമാണ് സിപിഐയ്ക്ക് നേടാനായത്. ഈ രണ്ടു മണ്ഡലങ്ങളിലും നോട്ടയെക്കാള്‍ വളരെ പിന്നിലാണ് ഇടതുകക്ഷികള്‍.
മണിപ്പൂരിലെ 60 സീറ്റുകളിലും ബിജെപി മത്സരിച്ചത് ഒറ്റയ്ക്കാണ്. 2017 വരെ തുടര്‍ച്ചയായി മൂന്ന് തവണ മണിപ്പൂര്‍ ഭരിച്ച കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിയോട് പരാജയപ്പെട്ടത്. അന്ന് 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരിച്ചത് ബിജെപിയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പകുതിയിലേറെയും ബിജെപിയിലേക്കും മറ്റും പാര്‍ട്ടികളിലേക്കും കൂറുമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: