Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുനഃസംഘടന, സ്ഥാനാര്‍ഥി നിര്‍ണയം, സംഘടനാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ ആഭ്യന്തരകലഹം രൂക്ഷം

കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് അവസാനിപ്പിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് നിയമിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഇപ്പോള്‍ രണ്ട് ചേരിയിലാണ്. എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനൊപ്പം നിന്ന് വി.ഡി. സതീശന്‍ പുതിയ ഗ്രൂപ്പിന് രൂപം നല്കിയിരിക്കുകയാണ്

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Mar 10, 2022, 12:17 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പുനഃസംഘടന, സംഘടനാ തെരഞ്ഞെടുപ്പ്, രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയം, പുതിയ ഗ്രൂപ്പ് സമവാക്യം തുടങ്ങിയവയില്‍ കുരുങ്ങി കോണ്‍ഗ്രസ് രാഷ്‌ട്രീയം ഉഴലുന്നു. ആഭ്യന്തര കലഹം രൂക്ഷമായതോടെ സംസ്ഥാന കോണ്‍ഗ്രസ്, പൊട്ടിത്തെറിയുടെ വക്കിലാണ്. സ്ഥാനം ലഭിക്കാത്ത എല്ലാ തട്ടിലുമുള്ള നേതാക്കള്‍ അസ്വസ്ഥരാണ്. കെപിസിസി മുതല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വരെയുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പോരിന്റെ തുടര്‍ച്ചയാണ് പ്രശ്‌നങ്ങള്‍ക്കു കാരണം.

കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് അവസാനിപ്പിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് നിയമിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഇപ്പോള്‍ രണ്ട് ചേരിയിലാണ്. എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനൊപ്പം നിന്ന് വി.ഡി. സതീശന്‍ പുതിയ ഗ്രൂപ്പിന് രൂപം നല്കിയിരിക്കുകയാണ്. എന്നാല്‍ ഇത് വി.ഡി. സതീശന്‍ നിഷേധിക്കുമ്പോഴും  ഗ്രൂപ്പ് സംവിധാനത്തെ മറ്റൊരു പേരില്‍ നിര്‍വചിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നതും ശ്രദ്ധേയം. ബെന്നിബഹന്നാന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്.

സംഘടനാ തെരഞ്ഞെടുപ്പുമായി ഹൈക്കമാന്‍ഡ് മുന്നോട്ട് പോകുമ്പോഴും അതിന് മുമ്പ് പുനഃസംഘടന പൂര്‍ത്തിയാക്കുകയാണ് കെപിസിസി നേതൃത്വത്തിന്റെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ മാത്രമെ തുടരാന്‍ സാധിക്കൂ എന്നിരിക്കെ ധൃതിപിടിച്ച് പുനഃസംഘടനയുമായി നേതൃത്വം മുന്നോട്ട് പോകുന്നതില്‍ മറുവിഭാഗത്തിന് അസ്വസ്ഥതയുണ്ട്. മുതിര്‍ന്ന നേതാക്കള്‍ വരെ ഇതിനെതിരെ രംഗത്തുവന്നിരുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന് മൂന്ന് സീറ്റുകളാണ് ഉള്ളത്. ഇതില്‍ യുഡിഎഫിന് ഒരു സീറ്റാണ്. എ.കെ. ആന്റണി ഇക്കുറിയില്ലെന്ന് അറിയിച്ചതോടെ മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് അടക്കം മുതിര്‍ന്ന നേതാക്കള്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. മുന്‍ കേന്ദ്ര മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ച് മടങ്ങിയെത്തിയ ചെറിയാന്‍ ഫിലിപ്പ്, മുതിര്‍ന്ന നേതാവ് പന്തളം സുധാകരന്‍, മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മുന്‍ എംഎല്‍എ വി.ടി. ബല്‍റാം അടക്കമുള്ളവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി ഭാരവാഹികളും രംഗത്തുവന്നിട്ടുണ്ട്.

Tags: congressവി.ഡി. സതീശന്‍രമേശ് ചെന്നിത്തല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)
India

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

Kerala

ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം

Kerala

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ അവകാശം കോണ്‍ഗ്രസിനെന്ന് മുന്‍സിഫ് കോടതി

Kerala

പ്രവാസിയുടെ സ്വത്ത് തട്ടിയ കേസില്‍ പ്രധാന കണ്ണി കോണ്‍ഗ്രസ് ജില്ലാ നേതാവ് അനന്തപുരി മണികണ്ഠന്‍ ഒളിവില്‍, നടപടിയെടുക്കാതെ കോണ്‍ഗ്രസ്

Kerala

തൃത്താലയില്‍ കോണ്‍ഗ്രസില്‍ കലാപം; വി ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദേശം

മ്യാന്‍മറില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്?; അഞ്ച് ഭീകരക്യാമ്പില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; 3 നേതാക്കളെയും 19 ഭീകരരെയും വധിച്ചെന്ന് ഉള്‍ഫ ഐ

വൈസ് ചാന്‍സലറെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് ആയിരിക്കണം: ഹൈക്കോടതി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

എരിവ് മാറാൻ മഴയത്ത് കിടക്കേണ്ടി വന്നു : ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്

ഇറച്ചിയിലെ ഐസ് കളയാന്‍ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കാറുണ്ടോ? അപകടം കൂടെ വരും

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം , ക്ഷേത്രദർശനം : ഇതാണ് ടൈഗർ ഷ്രോഫ്

വിവാഹ പാർട്ടിക്കിടെ കൂടുതൽ കോഴിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തി

സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേയ്‌ക്ക് നാമനിർദേശം ചെയ്യുന്നതിനെതിരെ അശോകന്‍ ചരുവിൽ ; വിമർശിച്ച് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies