ലക്നോ: മൂന്നു പതിറ്റാണ്ടിനിടെ ഉത്തര്‍ പ്രദേശില്‍ തുടര്‍ ഭരണം ആദ്യമായി വരുകയാണ്. 403 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ ബിജെപി വിജയമുറപ്പിച്ചതായി എല്ലാ എക്സിറ്റ് പോളുകളും പറയുന്നു.
ഒരു പാര്‍ട്ടി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അധികാരത്തിലെത്തുന്നതിനുപുറമെ കാലാവധി പൂര്‍ത്തിയാക്കിയ ഒരു മുഖ്യമന്ത്രി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെടുന്നുവെന്ന റെക്കോര്‍ഡും യുപിയില്‍ ഇതാദ്യമായി യോഗി ആദിത്യനാഥിനു സ്വന്തമാകും. നേരത്തേ 1985ല്‍ കോണ്‍ഗ്രസ് നേതാവ് എന്‍.ഡി.തിവാരി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ആദ്യ ടേമില്‍ ഏഴു മാസം മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്.
തോല്‍വി ഉറപ്പായതോടെ വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നു കഴിഞ്ഞു.
ഭരണത്തുടര്‍ച്ച ബിജെപി നേടുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍. കര്‍ഷക പ്രക്ഷോഭം അടക്കമുള്ള എതിര്‍ഘടകങ്ങളെ ബിജെപി മറികടന്നുവെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.
മൃഗീയ ഭൂരിപക്ഷത്തോടെ യുപിയില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ബിജെപിക്ക് 288 മുതല്‍ 326 വരെ സീറ്റുകളും എസ്.പിക്ക് 71 മുതല്‍ 101 വരെ സീറ്റുകളും ഈ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിഎസ്.പി 3 മുതല്‍ ഒന്‍പത് വരെ, കോണ്‍ഗ്രസ് ഒന്ന് മുതല്‍ മൂന്ന് വരെ എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ സീറ്റ് വിഹിതം.
ജന്‍കീബാത്ത് എക്സിറ്റ് പോള്‍ യുപിയില്‍ ബിജെപിക്ക് 222 മുതല്‍ 260 വരെ സീറ്റുകള്‍ പ്രവചിക്കുന്നു. എസ്.പി 135-165, ബി.എസ്.പി 49, കോണ്‍ഗ്രസ് 01-03 എന്നിങ്ങനെയാണ് അവരുടെ പ്രവചനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: