ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എ.ജി. പേരറിവാളന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം നല്‍കിയതെന്ന് കോടതി അറിയിച്ചു. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് പേരറിവാളൻ. കടുത്ത വൃക്ക രോഗം ബാധിച്ചു ചികിൽസയിൽ കഴിയുന്ന പേരറിവാളൻ നിലവിൽ പരോളിലാണ്.
അതേസമയം, പേരറിവാളന് ജാമ്യം നല്‍കുന്നതിനെ കേന്ദ്രം എതിര്‍ത്തു. പേരറിവാളന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാനുള്ള ഉചിതമായ അധികാരം രാഷ്ട്രപതിക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഹര്‍ജിയെ എതിര്‍ത്തത്. ദയാഹര്‍ജി തീര്‍പ്പാക്കാനുള്ള കാലതാമസം ചൂണ്ടിക്കാട്ടി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിന്റെ ആനുകൂല്യം പേരറിവാളന് നേരത്തേ തന്നെ നേടിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചിരുന്നു.
1991ൽ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിലെ 6 പ്രതികളിലൊരാളാണു പേരറിവാളൻ. സ്ഫോടനം നടത്താൻ ഉപയോഗിച്ച ബാറ്ററി എത്തിച്ചു നൽകിയതു പേരറിവാളനായിരുന്നെന്നാണു സിബിഐ കണ്ടെത്തിയത്. 1991 ജൂൺ 11നാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: