ആലപ്പുഴ: ആലപ്പുഴ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡണ്ടായി പ്രഖ്യാപിച്ചു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആന്റണി ജോസഫ് ആണ് ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. പരോളിലിറങ്ങി പാര്‍ട്ടി പരിപാടികളില്‍ സജീവമായ ഇയാളെ സംഘടന ഭാരവാഹിയായി പ്രഖ്യാപിക്കുകയായിരുന്നു.
ആലപ്പുഴ ജില്ലാ കോടതിയാണ് അജു കൊലക്കേസില്‍ ആന്റണി ജോസഫ് ഉള്‍പ്പടെ ഏഴ് പേരെ ശിക്ഷിച്ചത്. ഹൈക്കോടതിയും വിധി ശരിവെച്ചിരുന്നു. അജുവിനെ ആളുമാറി ആയിരുന്നു ആന്റണിയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്. സംഭവം വിവാദമായതോടെ തീരുമാനം തിരുത്താന്‍ ഒരുങ്ങുകയാണ് സിപിഎം.
ആന്റണി പരോളിലിറങ്ങി നില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ഭാരവാഹിയാക്കിയത്. ക്വട്ടേഷന്‍ സംഘം പാര്‍ട്ടിയില്‍ കടന്നുകൂടുന്നുവെന്ന് സിപിഎം ജില്ലാ സമ്മേളനം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി ദിവസങ്ങള്‍ കഴിയുമ്പോഴാണ് കൊലക്കേസ് പ്രതിയെ ഡിവൈഎഫ്ഐ ഭാരവാഹി ആക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: