ന്യൂദല്‍ഹി: പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ നിരോധിക്കുന്നത് മൂലം ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാക്കിന്റെ മുന്നറിയിപ്പ്. ഇത് അസംസ്കൃത എണ്ണയുടെ വില ബാരലിന് 300 ഡോളറിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലും അമേരിക്കയിലും റഷ്യന്‍ എണ്ണയ്ക്ക് പകരം മറ്റ് എണ്ണകള്‍ ഉപയോഗിക്കുന്നത് മൂലം അവിടുത്തെ ഉപഭോക്താക്കള്‍ക്ക് ഇത് ചിലവ് കൂട്ടുമെന്നും നോവാക് മോസ്കോയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
റഷ്യന്‍ എണ്ണ കുറയ്ക്കുന്നത് മൂലം യൂറോപ്യന്‍ രാജ്യങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അവിടുത്തെ രാഷ്ട്രീയനേതൃത്വം അവരുടെ പൗരന്മാര്ക്കും ഉപഭോക്താക്കള്‍ക്കും സത്യസന്ധമായി മുന്നറിയിപ്പ് നല്‍കണം. ഇത് മറ്റ് വിപണികളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: