ലണ്ടന്‍: ഹാരി കെയ്നിന്റെ ഇരട്ട ഗോളില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ വിജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് എവര്‍ട്ടണെ പരാജയപ്പെടുത്തി. 37, 55 മിനിറ്റുകളിലാണ് കെയ്ന്‍ ഗോളുകള്‍ നേടിയത്. റെഗുയിലോണ്‍, സണ്‍ ഹിയുങ് മിന് എന്നിവര്‍ ഓരോ ഗോള്‍ നേടി. ഒരു ഗോള്‍ എവര്‍ട്ടണിന്റെ ദാനമായിരുന്നു.
പതിനാലാം മിനിറ്റില്‍ എവര്‍ട്ടണിന്റെ മൈക്കിള്‍ കീനാണ് സെല്‍ഫ് ഗോള്‍ അടിച്ചത്. മൂന്നു മിനിറ്റുകള്‍ക്ക് ശേഷം സണ്‍ ഹിയൂങ് മിന് ടോട്ടനത്തിന്റെ ലീഡ് 2- 0 ആക്കി. മുപ്പത്തിയേഴാം മിനിറ്റില്‍ ഹാരി കെയ്ന്‍ ടോട്ടനത്തിന്റെ മൂന്നാം ഗോള്‍ കുറിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റെഗുയിലോണ്‍ നാലാം ഗോള്‍ നേടി.
പത്തു മിനിറ്റുകള്‍ക്ക് ശേഷം കെയ്ന്‍ ടോട്ടനത്തിന്റെ അഞ്ചാം ഗോളും കുറിച്ചു. ഈ വിജയത്തോടെ 26 മത്സരങ്ങളില്‍ 45 പോയിന്റുമായി ടോട്ടനം ഏഴാം സ്ഥാനത്തെത്തി. അതേസമയം, എവര്ട്ടണ് 25 മത്സരങ്ങളില്‍ 22 പോയിന്റുമായി പതിനേഴാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: