തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളുടെ സര്‍വേ നടത്തി അവര്‍ നേരിടുന്ന വിഷമതകളും പ്രശ്നങ്ങളും പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള കമ്മീഷന്റെ ചെയര്മാന് ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍, അംഗങ്ങളായ അഡ്വ. എം. മനോഹരന് പിള്ള, എ.ജി. ഉണ്ണികൃഷ്ണന് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ സന്തുലിതവും സമഗ്രവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് കമ്മീഷന് അറിയിച്ചു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍മാനും അംഗങ്ങളും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: