ചെങ്ങന്നൂര്‍: പാവക്കയ്ക്ക് ഗുണം ഏറെയാണെങ്കിലും പലരും കഴിക്കാന്‍ മടിക്കുന്നത് കയ്പ്പെന്ന കുറ്റം പറഞ്ഞാണല്ലോ. ഇവിടെ കയ്പ്പില്ലാത്ത പാവക്ക ഇനമായ ഗന്റോല വീട്ടുവളപ്പിലെ കൃഷിത്തോട്ടത്തില്‍ വിജയകരമായി കൃഷിചെയ്ത് വിളവെടുത്തിരിക്കുകയാണ് കര്‍ഷകയും വീട്ടമ്മയുമായ റുബീന.
നൂറനാട് പാലമേല്‍ മുതുകാട്ടുകര മുറിയിലെ സല്മാന് മന്‍സിലില്‍ റുബിനയാണ് വീട്ടുവളപ്പില്‍ ഗന്റോലം കൃഷി ചെയ്ത് വിജയകരമായി വിളവെടുത്തത്. ആസാമിലും കര്‍ണാടകയിലെ ഗോണി കുപ്പയിലും കര്‍ഷകര്‍ ധാരാളമായി ഇത് കൃഷി ചെയ്യാറുണ്ട്. ഇപ്പോള്‍ വയനാട്ടിലും ഗന്റോല കൃഷി വ്യാപകമാണ്.
കിലോയ്ക്ക് 200 രൂപയോളമാണ് ഇതിന് വിപണയിലെ വില. എന്നാല്‍ നമ്മുടെ ഗ്രാമ പ്രദേശങ്ങളില്‍ ഇത് കൃഷി ചെയ്യുന്നത് അപൂര്‍വമാണ്. നടീല്‍ വസ്തു കിഴങ്ങ് ഇനമായതിനാല്‍ ഒരിക്കല്‍ നട്ട് പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം വളര്‍ന്ന് വിളവ് ലഭിക്കുമെന്ന പ്രത്യേകതയും ഈ കയ്പ്പില്ലാത്ത പാവക്ക കൃഷിയെ വേറിട്ടുനിര്‍ത്തുന്നു.
ഗന്റോലയ്ക്ക് പോഷക ഔഷധ ഗുണങ്ങള്‍ ഏറെയാണ്.വീടിനോട് ചേര്‍ന്നുള്ള 15 സെന്റിലാണ് റുബിന കൃഷി ചെയ്തത്. കൂടാതെ ആട്, മുയല്, കോഴി ഇവയെ വളര്‍ത്തി ഇതിലൂടെ വരുമാനവും റുബീന കണ്ടെത്തുന്നുണ്ട്.റുബീനയുടെ ഭര്‍ത്താവ് ഷിബു വിദേശത്താണ്. ഇവര്‍ക്ക് രണ്ടു മക്കളാണ് ഉള്ളത്.ഇവരും വാട്സ്ആപ് കൂട്ടായ്മകള്‍ വഴി പഠനത്തോടൊപ്പം ജൈവ കൃഷി ഉള്‍പ്പടെയുള്ള കൃഷി ചെയ്ത് നാടിനും കാര്‍ഷിക മേഖലക്കും മാതൃകയായി മാറിയിരിക്കുകയാണ്.പാലമേല്‍ കൃഷി ഓഫീസര്‍ പി.രാജശ്രീയും എരുമക്കുഴി മുന്‍ വാര്‍ഡ് മെമ്പറായിരുന്ന രാധികയും റുബീനയുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുവാന്‍ കൂടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: