കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മമത ബാനര്‍ജി സര്‍ക്കാര്‍. എട്ട് ദിവസത്തേക്കാണ് വിലക്ക്. മാര്‍ച്ച് 7 മുതല്‍ 9, മാര്‍ച്ച് 11, 12, 15, 16 തുടങ്ങിയ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 3.15 വരെയാണ് ഇന്റര്‍നെറ്റ് വിലക്കിയതെന്ന് മമത സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഏഴ് ജില്ലകളിലാണ് സര്‍ക്കാര്‍ ആദ്യപടിയായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും, ഇത്തരം കാര്യങ്ങള്‍ക്ക് തടയിടാനാണ് വിലക്കെന്നും സര്‍ക്കാര്‍ പറയുന്നു.
‘മാല്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനജ്പൂര്‍, കൂച്ച്ബെഹാര്‍, ജല്‍പായ്ഗുരി, ബിര്‍ഭും, ഡാര്‍ജിലിംഗ് എന്നിവിടങ്ങളിലെ ചില മേഖലകളിലാണ് വിലക്ക്. ഈ സ്ഥലങ്ങളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: