കേന്ദ്ര പൊതുമേഖലയിലുള്ള ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസറാകാം. വിവിധ തസ്തികകളിലായി 105 ഒഴിവുകളുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofbaroda.in ല്‍ കരിയര്‍ പേജില്‍ കറന്റ്ഓപ്പര്ച്യൂണിറ്റീസ് ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-
* മാനേജര്‍- ഡിജിറ്റല്‍ ഫ്രോഡ്- ശമ്പള നിരക്ക് 48170-69180 രൂപ. ഒഴിവുകള്‍-15, യോഗ്യത- ബിഇ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഡാറ്റാ സയന്‍സ് അല്ലെങ്കില്‍ ബിരുദം (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി) ബിഎസ്സി/ബിസിഎ/എംസിഎ. ബാങ്കിങ് മേഖലയില്‍ ഐടി/ഡിജിറ്റല്‍ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടാകണം. ഫ്രോഡ് റിസ്ക് മാനേജ്മെന്റ്/അനുബന്ധ മേഖലയില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 24-34 വയസ്.
* ക്രെഡിറ്റ് ഓഫീസര്‍ (എംഎസ്എംഇ വകുപ്പ്). ഒഴിവുകള്‍-എസ്എംജി/എസ്-5-15, ശമ്പളനിരക്ക് 76010-89890 രൂപ; എംഎംജി/എസ്-3 -25, ശമ്പള നിരക്ക് 63840-78230 രൂപ. യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം. മാനേജ്മെന്റില്‍ (ഫിനാന്‍സ്/ബാങ്കിങ്/ഫോറെക്സ്/ക്രഡിറ്റ്) പിജി ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ സിഎ/സിഎംഎ/സിഎഫ്എ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ബന്ധപ്പെട്ട മേഖലയില്‍ 8 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. സിഎ/സിഎംഎ/സിഎഫ്എ യോഗ്യതയുള്ളവര്‍ക്ക് 7 വര്‍ഷത്തെ പ്രവൃത്തിപരിചയംമതി. അനലിസ്റ്റുകള്‍ക്കും 7 വര്‍ഷത്തെ എക്സ്പീരിയന്‍സ് മതിയാകും. പ്രായപരിധി 28-40 വയസ്.
എന്നാല്‍ എംഎംജി/എസ്-3 തസ്തികക്ക് 5 വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് ആവശ്യമുള്ളത്. സിഎ/സിഎംഎ/സിഎഫ്എ യോഗ്യതയുള്ളവര്‍ക്ക് ഒരുവര്‍ഷം വരെ പ്രവൃത്തിപരിചയം മതിയാകും. അനലിസ്റ്റുകള്‍ക്ക് 5 വര്‍ഷത്തെ പരിചയമാണ് വേണ്ടത്. പ്രായപരിധി 25-37 വയസ്.
* ക്രെഡിറ്റ് എക്സ്പേര്‍ട്ട്/ഇംപോര്‍ട്ട് ബിസിനസ് ഓഫീസര്‍- ഒഴിവുകള്‍ എസ്എംജി/എസ്-4-8, എംഎംജി/എസ് 3 -12. യോഗ്യത- ക്രഡിറ്റ് ഓഫീസറുടേത് പോലെതന്നെ. എക്സ്പോര്‍ട്ട്/ഇംപോര്‍ട്ട് ക്രഡിറ്റ് അപ്രൈസല്‍ 8 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. സിഎ/സിഎംഎ/സിഎഫ്എ യോഗ്യതയുള്ളവര്‍ക്ക് 7 വര്‍ഷത്തെ എക്സ്പീരിയന്‍സ് മതി. പ്രായപരിധി 28-40 വയസ്.
എംഎംജി/എസ്-3 തസ്തികക്ക് 5 വര്‍ഷത്തെ പ്രവൃത്തി പരിചയം മതിയാകും. സിഎ/സിഎംഎ/സിഎഫ്എ യോഗ്യതയുള്ളവര്‍ക്ക് ഒരുവര്‍ഷം വരെ പ്രവൃത്തിപരിചയമാണ് വേണ്ടത്. പ്രായപരിധി 25-37 വയസ്.
* ഫോറെക്സ് അക്വിസിഷന്‍ ആന്റ് റിലേഷന്‍ഷിപ്പ് മാനേജര്‍. ഒഴിവുകള്‍-എന്‍എംജി/എസ്-3 -15, എംഎംജി/എസ്-2- 15. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദവും മാര്‍ക്കറ്റിങ്/സെയില്സില് പിജി ഡിഗ്രി/ഡിപ്ലോമയും. എംഎംജി/എസ്-3 ക്ക് ബന്ധപ്പെട്ട മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 26-40 വയസ്. എംഎംജി/എസ്-2 ന് 3 വര്‍ഷത്തെ പരിചയം മതിയാകും. പ്രായപരിധി 24-35 വയസ്.
സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 600 രൂപ. വനിതകള്‍ക്കും എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും 100 രൂപ മതി. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓ ണ്‍ലൈനായി മാര്‍ച്ച് 24 നകം സമര്‍പ്പിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യു നടത്തിയാണ് തെരഞ്ഞെടുപ്പ്. എറണാകുളം, ബാംഗ്ലൂര്‍, ചെന്നൈ, ഗോവ/പനാജി, വിശാഖപട്ടണം, മുംബൈ, ദല്‍ഹി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങൡലാണ് ടെസ്റ്റ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: