കോട്ടയം: റെയിൽവേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടിച്ചു. ഇന്നലെ ഷാലിമാര്‍ എകസ്പ്രസില്‍ ഒഡീഷയില്‍ നിന്ന് എത്തിയ അതിഥിതൊഴിലാളിയില്‍ നിന്നാണ് 4 കിലോ കഞ്ചാവ് പിടികൂടിയത്. ഒഡീഷ സന്തോഷ്പുര സ്വദേശി പരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചത്. കൂട്ടിയിട്ടിരന്ന ബാഗ്കളില്‍ നിന്ന് കഞ്ചാവ് സൂക്ഷിച്ചിരുന്ന ബാഗ് ഏതെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. അതോടെ പോലീസ് നായയുടെ സേവനം തേടി. പോലീസ് സ്‌നിഫര്‍ വിഭാഗത്തില്‍ പെട്ട ഡോണ്‍ എന്ന നായായാണ് കഞ്ചാവ് സൂക്ഷിച്ച ബാഗ് ഏതെന്ന് കണ്ടത്താന്‍ സഹായിച്ചത്. കഞ്ചാവ് കണ്ടുപിടിക്കുന്നതില്‍ വിദഗ്ധനാണ് ഡോണ്‍.
എന്നാല്‍ എട്ട് പേര്‍ പിടിയിലായിരുന്നു ആരുടെതാണ് ബാഗ് എന്ന് കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് ചേതക്ക് എന്ന പോലീസ് നായയുടെ സഹായം തേടി .ചേതക്ക് കൃത്യമായി ആരുടെ ബാഗ് ആണെന്ന് കണ്ടത്തി. ബാഗിലെ തുണിക്കഷ്ണത്തിന്റെ മണം പിടിച്ച് പ്രതിയില്‍ എത്തിച്ചേരുകയായിരുന്നു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായാണ് ഡോണ്‍. കൊലപാതകത്തിനും മറ്റും മണത്ത് തെളിവ് ശേഖരിക്കാന്‍ മിടുക്കനാണ് ചേതക്ക്. ബെല്‍ഡിയം മെലിനോസ് ഇനത്തില്‍പ്പെട്ട ട്രാക്കര്‍ നായയാണ് ചേതക്ക്.
പോലീസ് ഡോഗ് സ്‌ക്വാഡിലെ അംഗങ്ങളാണ് ചേതക്കും, ഡോണും. നര്‍ക്കോടിക്‌സ് ഡിെൈവഎസ്പി എം.എം ജോസ്,കോട്ടയം ഡിെൈവഎസ്പി ജെ. സന്തോഷ് കുമാര്‍, ഈസ്റ്റ് എസ്എച്ഒ ഒ.യു ശ്രീജിത്ത്, എസ്‌ഐ എംഎച്ച് അനുരാജ് എന്നിവരാണ് അന്വേഷണം നടത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: