ആലപ്പുഴ : കടയുടെ മുകളിലൂടെ വലിച്ചിട്ടുള്ള സര്‍വീസ് വയറുകള്‍ നീക്കം ചെയ്യാന്‍ കടയുടമ സര്‍വീസ് ചാര്‍ജ് അടയ്ക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ നിര്‍ബന്ധം യുക്തിക്ക് നിരക്കാത്തതാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അഭിപ്രായപ്പെട്ടു. സര്‍വീസ് വയറിന്റെ യഥാര്‍ത്ഥ ഉപഭോക്താക്കളില്‍ നിന്ന് ചിലവ് ഈടാക്കണമെന്ന് കമ്മീഷന് അംഗം വി..കെ. ബീനാകുമാരി നിര്‍ദ്ദേശിച്ചു.
എടത്വാ സ്വദേശി ജെറി കുര്യാക്കോസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. തന്റെ കടയുടെ മുകളിലൂടെ വലിച്ചിട്ടുള്ള സര്‍വീസ് വയറുകള്‍ വൈദ്യുതി ബോര്‍ഡ് മാറ്റുന്നില്ലെന്നാണ് പരാതി. വൈദ്യുതി ബോര്‍ഡില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. കടയുടെ മുകളിലൂടെ കടന്നു പോകുന്ന സര്‍വീസ് വയറുകള്‍ നീക്കി നല്കാന് പരാതിക്കാരന് അപേക്ഷ നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍വീസ് വയറുകള്‍ പൂര്‍ണമായി മാറ്റാന്‍ ഒരു പോസ്റ്റ് സ്ഥാപിക്കണം. ഇതിന് 7040 രൂപ പരാതിക്കാരന് അടയ്ക്കണം. അദ്ദേഹം തുക അടയ്ക്കാന്‍ തയ്യാറായില്ലെന്നും കെഎസ്ഇബിയുടെ റിപ്പോര്ട്ടിലുന്ണ്ട്. എന്നാല്‍, സര്‍വീസ് വയര്‍ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്കുള്ള സ്ഥലത്ത് പോസ്റ്റിടാതെ തന്റെ വീട്ടിലേക്കുള്ള ചെറിയ വഴിയില്‍ പോസ്റ്റിടാനാണ് ബോര്‍ഡ് ശ്രമിക്കുന്നതെന്ന് പരാതിക്കാരന് അറിയിച്ചു. സര്‍വീസ് വയറുകളുടെ യഥാര്‍ത്ഥ ഉപഭോക്താക്കളില്‍ നിന്ന് ചിലവ് ഈടാക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: