കൊട്ടാരക്കര: പള്ളിക്കല്‍ ക്ഷേത്രക്കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ വാള് കണ്ടെത്തിയ സംഭവം ആസൂത്രിതമാണെന്ന് നാട്ടുകാര്‍. രണ്ടു ദിവസമായി ക്ഷേത്രക്കുളം വൃത്തിയാക്കുന്നതിന്റെ പേരില്‍ നാട്ടുകാര്‍ ഉള്‍പ്പടെ കുളത്തില്‍ ഇറങ്ങി മീന്‍ പിടിക്കാനും മറ്റും ഉണ്ടായിരുന്നു. ഉച്ചവരെ കാണാത്ത ആയുധം ഉച്ചയ്ക്ക് ശേഷം കണ്ടതില്‍ ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുളം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ചില സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നതായും മറ്റുള്ളവര്‍ ആഹാരം കഴിക്കാന്‍ പോയി വന്നതിന് ശേഷമാണ് പോലീസിന് അറിയിപ്പ് നല്കി ആയുധങ്ങള്‍ കണ്ടെത്തിയതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ചില ഗൂഢാലോചനകളുടെ ഭാഗമാണിതെന്നും ആരോപണം ശക്തമാണ്.
സംഭവത്തെക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: