പാലാ: ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി പാലാ പാറപ്പള്ളി സ്വദേശിനിയും എംബിബിഎസ് വിദ്യാര്‍ഥിനിയുമായ ജോഫി പന്തംപള്ളില്‍ ഉക്രൈനില്‍ നിന്ന് നാട്ടിലെത്തി. യുദ്ധമുഖത്തെ ആശങ്കകള്‍ അറിയിച്ച് കുടുംബാംഗങ്ങള്‍ ബിജെപി നേതാക്കളെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിഷയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെയും കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ശ്രദ്ധയില്‍പ്പെടുത്തി.
വീഡിയോ കോണ്‍ഫറണ്‍സ് വഴി കേന്ദ്രമന്ത്രി വി.മുരളീധരനെ കാര്യങ്ങള്‍ ധരിപ്പിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി വിഷയത്തില്‍ ഇടപെടുകയും വിദ്യാര്‍ഥിനിക്ക് ഇന്ത്യയിലെത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു.
ചൊവ്വാഴ്ചയാണ് ജോഫി പന്തംപള്ളില്‍ പാലായില്‍ എത്തിച്ചേര്‍ന്നത്. ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കന്‍, ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സരീഷ് കുമാര്‍, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി. മീനാഭവന്‍, മീനച്ചില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സജീവ് പാറക്കടവില്‍, സെക്രട്ടറി സതീഷ് തുടങ്ങിയവര്‍ വീട്ടിലെത്തി സ്വീകരിച്ചു. പാറപ്പള്ളി പന്തംപ്പള്ളി അബ്രഹാം വര്‍ഗ്ഗീസിന്റെയും ജെസ്സി വര്‍ഗ്ഗീസ്സിന്റെയും മകളാണ് ജോഫി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: