തിരുവനന്തപുരം: സിപിഎമ്മിന് വേണ്ടി രാഷ്ട്രീയനിലപാടുകളില്‍ വെള്ളം ചേര്‍ത്തായാലും പേന ഉന്താറുള്ള കവി സച്ചിദാനന്ദനും കഥാകൃത്ത് അശോകന് ചെരുവിലിനും കേരള സാഹിത്യ അക്കാദമിയിലെ നേതൃസ്ഥാനങ്ങള്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വെള്ളിയാഴ്ച ഈ തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
കെ റെയിലിന്റെ പേരില്‍ കവി റഫീക് അഹമ്മദിനോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സച്ചിദാനന്ദന് സാഹിത്യഅക്കാദമി സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. . സാഹിത്യ അക്കാദമി പ്രസിഡന്റായാണ് സച്ചിദാനന്ദനെ തെരഞ്ഞെടുത്തത്. കേന്ദ്രത്തില്‍ ഇടതുസാഹിത്യകാരന്മാരുടെ നില പരുങ്ങലിലായപ്പോഴാണ് സച്ചിദാനന്ദന് കേരളത്തിലേക്ക് മടങ്ങിയത്. കേരളത്തില്‍ സ്ഥിരതാമസമാക്കാനുദ്ദേശിച്ച് ദല്‍ഹി വിട്ട ഇദ്ദേഹം തൃശൂരില്‍ സ്ഥിരതാമസമാക്കാനാണ്.
പാര്‍ട്ടി ജിഹ്വകളായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അനവരതം പ്രയത്നിക്കുന്ന സി.പി. അബൂബക്കറാണ് സെക്രട്ടറി. എപ്പോഴും ഉറച്ച പാര്‍ട്ടി നിലപാടുകളുള്ള അശോകന് ചെരിവിലായിരിക്കും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: