തിരുവനന്തപുരം: റഷ്യ-ഉക്രൈന് യുദ്ധരംഗത്തിന് പകരം 2013ലെ ഒരു വീഡിയോ ഗെയിമില്‍ നിന്നുള്ള രംഗം കാണിച്ച് അപഹാസ്യമായി മാതൃഭൂമി ടെലിവിഷന്‍. യഥാര്‍ത്ഥ യുദ്ധരംഗത്തിന്റെ വീഡിയോകള്‍ ഇനിയും പുറത്തിറങ്ങാത്ത സാഹചര്യത്തിലാണ് മാതൃഭൂമി ടെലിവിഷന്‍ യുദ്ധരംഗം എന്ന പേരില്‍ പഴയൊരു വീഡിയോ ഗെയിമിന്റെ ക്ലിപ്പിംഗ് വ്യാഴാഴ്ച കാണിച്ചതെന്ന് പറയപ്പെടുന്നു.
ഉക്രൈനില്‍ 10 സാധാരണക്കാര്‍ ഉള്‍പ്പെടെ വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള ദൃശ്യം കാണിക്കവേയാണ് മാതൃഭൂമി ഒരു പഴയ വീഡിയോ ഗെയിമില്‍ നിന്നുള്ള ദൃശ്യം കാണിച്ചത്. മാതൃഭൂമി ടെലിവിഷനില്‍ റഷ്യ-ഉക്രൈന് യുദ്ധമെന്ന വിശേഷണത്തോടെ കാണിച്ചത് വീഡിയോ അര്‍മ 3 (എആര്‍എംഎ3) എന്ന വീഡിയോ ഗെയിമില്‍ നിന്നെടുത്ത ഒരു ക്ലിപ്പാണ്. 2013ല്‍ പ്രചരിച്ചിരുന്ന ഒരു യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോ ഗെയിമാണതിത്.
ആള്‍ട്ട് ന്യൂസ് ആണ് മാതൃഭൂമിയുടെ ഈ കള്ളം പൊളിച്ചത്. റഷ്യ-ഉക്രൈന് യുദ്ധം എന്ന പേരില്‍ മാതൃഭൂമി ടെലിവിഷന്‍ കാണിച്ച വീഡിയോ ഗെയിമിന്റെ ദൃശ്യത്തിന് പിന്നിലെ വസ്തുത പുറത്തുകൊണ്ടുവന്നത്. മാതൃഭൂമിയെപ്പോലെ ആധികാരികത അവകാശപ്പെടുന്ന ഒരു വാര്‍ത്താചാനലിന് വലിയ നാണക്കേടുണ്ടാക്കുന്നതായിരുന്നു ആള്‍ട്ട് ന്യൂസ് പുറത്തുകൊണ്ടുവന്ന സത്യം.
റഷ്യയുടെ ഉക്രൈനിലെ .യുദ്ധരംഗങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജവീഡിയോകളും യുദ്ധവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങളുമാണ്. ഇതില്‍ ഏറെ രസകരമായി പ്രചരിപ്പിക്കപ്പെട്ട ഒന്നായിരുന്നു റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ഉക്രൈന്റെ വ്യോമാക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതായി അവകാശപ്പെട്ട് പ്രചരിച്ച വീഡിയോ. ഈ വീഡിയോ മുകളില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: