കോഴിക്കോട്: കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളുടെ എണ്ണം കണക്കാക്കാനുള്ള സര്‍വേ പൂര്‍ത്തിയായി. സര്‍വേ പ്രകാരം മൊത്തം 87,158 കുടുംബങ്ങളാണ് അതിദരിദ്രരുടെ ഗണത്തിലുള്ളത്. നമ്പര്‍ വണ്‍ കേരളം എന്ന ഇടത് സര്‍ക്കാരിന്റെ പ്രചാരണത്തിന് വന്‍ അടിയാണ് അതിദരിദ്ര കുടുംബങ്ങളുടെ എണ്ണക്കൂടുതല്‍.
ദിവസവും രണ്ടുനേരം പോലും ഭക്ഷണം കഴിക്കാന്‍ കഴിവില്ലാത്ത ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് സര്‍വേയിലൂടെ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് സര്‍വേ നടന്നത്.
ഏറ്റവുമധികം അതിദരിദ്ര കുടുംബങ്ങളുള്ളത് മലപ്പുറം ജില്ലയിലാണ് (15,959). ഏറ്റവും കുറവ് കോട്ടയത്തും (1294). സംസ്ഥാനത്തെ മൊത്തം 87,158 ഗ്രാമസഭകളില്‍ 73,628 ഗ്രാമസഭകള്‍ ചേര്‍ന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. 95.98 ശതമാനം ഗ്രാമസഭകള്‍ സര്‍വേയില്‍ സഹകരിച്ചു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയായിരുന്നു സര്‍വേ.
അതിദരിദ്ര കുടുംബങ്ങളുടെ എണ്ണം: തിരുവനന്തപുരം-9404, കൊല്ലം-5524, ആലപ്പുഴ-4487, പത്തനംതിട്ട-3578, കോട്ടയം-1294, ഇടുക്കി-3063, എറണാകുളം-6868, തൃശ്ശൂര്‍-6215, പാലക്കാട്-7637, മലപ്പുറം-15,959, കോഴിക്കോട്-9488, വയനാട്-3690, കണ്ണൂര്‍-6420, കാസര്‍കോട്-3532.
പ്രതികരിക്കാൻ ഇവിടെ എഴുതുക: