കൊച്ചി: ദിലീപിന്റെ അഭിഭാഷകന് അഡ്വക്കേറ്റ് ബി. രാമന്പിള്ളയെ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി. കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥന് അഭിഭാഷകര്‍ക്ക് നോട്ടിസ് നല്‍കരുതെന്ന് ജസ്റ്റിസ് പി. സോമരാജന് വ്യക്തമാക്കി.
ഹൈക്കോടതിയുടെ താക്കീത് ലഭിച്ചതോടെ നീക്കം ഉപേക്ഷിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കക്ഷിയുമായുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങള്‍ കൈമാറാന്‍ അഭിഭാഷകരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടരുത്. കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് കൈമാറുന്നത് അഭിഭാഷകതത്വങ്ങളുടെ ലംഘനമാകും. ചില സവിശേഷ അവകാശങ്ങളുള്ള മാന്യമായ തൊഴിലാണ് അഭിഭാഷകവൃത്തിയെന്നും ഹൈക്കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം ബി. രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയത്. എന്നാല്‍, താന്‍ അഭിഭാഷകനാണെന്നും ഹാജരാവാനാകില്ലെന്നും രാമന്‍പിള്ള വ്യക്തമാക്കിയിരുന്നു.
കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ളക്ക് പോലീസ് നോട്ടീസ് നല്‍കിയത് തെറ്റായ നടപടിയാണെന്ന് ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് സംസ്ഥാന കമ്മിറ്റിസെക്രട്ടറി അഡ്വ. സി പി പ്രമോദ് പറഞ്ഞു. ഇത് അഭിഭാഷകരുടെ തൊഴില്‍പരമായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്.
ബി രാമന്‍പിള്ളയുടെ മറുപടി ലഭിച്ചശേഷം ക്രൈം ബ്രാഞ്ച് തങ്ങളുടെ നീക്കത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. രേഖാമൂലം അക്കാര്യം അവര്‍ അറിയിച്ചിട്ടുമുണ്ട്. ഭാവിയില്‍ ഈ കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ വിചാരണ കോടതിയില്‍ തന്നെ ബോധ്യപ്പെടുത്തുന്ന രീതി പോലീസ് അവലംബിക്കുകയായിരിക്കും ഉചിതം. അഭിഭാഷകരും പോലീസും തമ്മില്‍ തൊഴില്‍പരമായ സംഘര്‍ഷങ്ങള്‍ ഇല്ലാതെ ഈ വിഷയത്തില്‍ ഉചിതമായ പരിഹാരം സംസ്ഥാന സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന് പ്രസതാവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: