തിരുവനന്തപുരം: പുതിയ ബെന്‍സ് കാര്‍ വാങ്ങാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണനയില്‍. 85 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ വാങ്ങാനാണ് ഉദ്ദേശം. ധനവകുപ്പ് അംഗീകരിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍.
വിവിഐപി പ്രോട്ടോക്കോള്‍ പ്രകാരം, ഒരു ലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണം. എന്നാല്‍ ഗവര്‍ണറുടെ വാഹനം നിലവില്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടി കഴിഞ്ഞു. വാഹനത്തിന്റെ കാലപ്പഴക്കവും സുരക്ഷയും കണക്കിലെടുത്താണ് പുതിയ കാറിനായുള്ള തീരുമാനം. രണ്ട് മാസം മുന്‍പാണ് ധനവകുപ്പിന് രാജ്ഭവന് അപേക്ഷ നല്‍കിയത്. അതേസമയം, ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് രാവിലെ നിയമസഭയില്‍ തുടങ്ങും. നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: