കൊല്‍കത്ത: ബംഗാളിലെ ഏറ്റവും പുതിയ വൈറല്‍ സെന്‍സേഷനായ കച്ചാ ബദാം എന്ന പാട്ട് ഭുബന് ബദ്യാക്കറിന്റെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. സ്വപ്നങ്ങള്‍ കൊണ്ട് തീര്‍ത്തതായിരുന്നു ബിര്‍ഭൂമിലെ ഒരു വിദൂര ഗ്രാമത്തില്‍ കപ്പലണ്ടി വില്ക്കുന്നതു മുതല്‍ കൊല്‍ക്കത്തയിലെ ഒരു നിശാക്ലബില്‍ തത്സമയം അവതരിപ്പിക്കുന്നത് വരെയുള്ള യാത്ര.
ഇന്ന് നിങ്ങളോടൊപ്പമുള്ളതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. വെള്ളിയാഴ്ച രാത്രി ഒരു പോഷ് കൊല്‍ക്കത്ത നൈറ്റ് ക്ലബിനെ അഭിസംബോധന ചെയ്ത സമയത്താണ് ഭുബന് ഇങ്ങനെ പറഞ്ഞത്. ഭുബന്റെ കച്ചാ ബദാം പാടി സദസ്സിനെ ആവേശഭരിതരാക്കി. മൂന്നു മാസം മുന്‍പ് കടല വിറ്റ് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് പത്ത് പേരടങ്ങുന്ന കുടുംബം പോറ്റാന്‍ പാടുപെടുകയായിരുന്നു. കച്ചാ ബദാം എന്ന പാട്ടിന് ഒരു മ്യൂസിക്ക് കമ്പനി അദ്ദേഹത്തിന് 1.5 ലക്ഷം രൂപയുടെ ചെക്ക് റോയലിറ്റിയായി നല്‍കിയിരുന്നു. നിങ്ങള്‍ നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കുമുള്ള നന്ദി പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നുല്ല, എന്ന് ഭുബന് ബദ്യാക്കര് പറഞ്ഞു.
ബംഗാളിലെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോകളിലൊന്നില്‍ സൗരവ് ഗാംഗുലിക്കൊപ്പം ഭുപനും പങ്കെടുത്തു. സൗരവ് എളിമയുള്ള ആളാണ്, അദ്ദേഹം എനിക്ക് സമ്മാനം പോലും നല്കി എന്ന് ഭുപന് പറഞ്ഞു. ഓരോ ദിവസവും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന പാട്ടിന്റെ പുതിയ പതിപ്പിനെക്കുറിച്ച് മകന് പറയുമ്പോള്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഭുപന് പറഞ്ഞു. നിങ്ങളില്‍ ഒരാളായി ഒരു കലാകാരനായി തുടരാനായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ഇന്നു സെലിബ്രറ്റിയായി മാറിയ ഞാന്‍ നിലക്കടല വില്ക്കാന് പോയാല്‍ അപമാനം നേരിടേണ്ടി വരും എന്നും ഭുപന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: