ഇളമാട്: ഇളമാട് ഗവ. യുപിഎസ് സ്‌കൂളിന് മുന്നില്‍ സാമൂഹികവിരുദ്ധ ശല്യം വര്‍ധിക്കുന്നു. വൈകിട്ട് ആറുകഴിഞ്ഞാല്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ് സ്‌കൂളും പരിസരവും. പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂള്‍ എല്ലാവിധ ആധുനിക സംവിധാനങ്ങളോടും കൂടിയാണ് പ്രവര്‍ത്തിക്കുന്നത്.
സ്‌കൂള്‍ പിടിഎയും അധ്യാപകരും വിദ്യാര്‍ഥികളോടൊപ്പം നിന്നുകൊണ്ട് വളരെ അച്ചടക്കത്തോടെ കൂടിയുള്ള പഠനാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഈ സ്‌കൂളിന്റെ കവാടത്തിന് മുന്‍വശത്തെ മതിലിനോട് ചേര്‍ന്ന് സാമൂഹികവിരുദ്ധ ശല്യം വര്‍ധിച്ചു. ഇതുകാരണം വൈകിട്ട് സ്ത്രീകള്‍ക്ക് പോലും യാത്ര ചെയ്യാന്‍ കഴിയുന്നില്ല. മദ്യപന്മാരുടെ ശല്യം അസഹനീയമാണ്. വാഹനങ്ങള്‍ സ്‌കൂള്‍ കവാടത്തിനു മുന്നില്‍ പര്‍ക്ക് ചെയ്താണ് ഇവര്‍ കൂട്ടംകൂടുന്നത്.
സ്‌കൂള്‍കവാടത്തോട് ചേര്‍ന്നുള്ള മതിലിന് സമീപത്ത് ഇരുന്നാണ് മദ്യപിക്കുന്നതും ബഹളം വയ്‌ക്കുന്നതും. പോലീസിന്റെ പട്രോളിംഗ് ഉണ്ടായിട്ടും ഈ മദ്യപസംഘത്തിന്റെ ശല്യത്തിന് കുറവില്ല. പോലീസ് പട്രോളിങ് സമയം മനസ്സിലാക്കി ഇവര്‍ മറ്റൊരു സ്ഥലത്തേക്ക് ഒളിക്കുകയും പിന്നീട് വീണ്ടും സ്‌കൂള്‍ പരിസരത്തേക്ക് എത്തുകയുമാണ്. മദ്യപന്‍മാരെകൊണ്ടും വിദേശ മദ്യവില്‍പ്പനക്കാരെ കൊണ്ടും ലഹരിവസ്തുക്കള്‍ വിറ്റഴിക്കുന്ന ഏജന്റുമാരെ കൊണ്ടും ഈ പരിസരം കുപ്രസിദ്ധമാകുകയാണ്.
നിയമപാലകര്‍ ഈ സാമൂഹ്യവിരുദ്ധന്മാരെ പിടികൂടി കര്‍ശനമായ ശിക്ഷണ നടപടികള്‍ കൈക്കൊള്ളണമെന്നാണ് സ്‌കൂള്‍ പിടിഎയുടെയും രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: