തിരുവനന്തപുരം : മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് നിയമന വിവാദങ്ങള്‍ക്ക് പിന്നാലെ നഗരസഭ അധ്യക്ഷന്മാര്ക്കും ഇഷ്ടമുള്ളവരെ പേഴ്സണല്‍ സ്റ്റാഫായി നിയമിക്കാന്‍ നീക്കം. എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ ഉള്ളവരെയാണ് ഇതുവരെ നഗരസഭാ അധ്യക്ഷന്മാര്ക്കുള്ള പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കരാര്‍ വ്യവസ്തയില്‍ ഇഷ്ടമുള്ളവരെ തിരുകി കയറ്റാനാണ് നീക്കം.
ജോലിഭാരം കൂടുതലായത് കൊണ്ടാണ് പിഎമാരെ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നാണ് കേരള മുന്‍സിപ്പല്‍ ചേംബര്‍ ചെയര്മാന് എം കൃഷ്ണദാസിന്റെ വിശദീകരണം. മുന്‍സിപ്പാലിറ്റികളില്‍ ഉദ്യോഗസ്ഥരുടെ ക്ഷമം ഉള്ളതിനാലാണ് കരാര്‍ വ്യവസ്ഥയിലെ നിയമനം. നിമയനം പൂര്‍ണ്ണമായും നിയമപരമായിരിക്കുമെന്നും എം. കൃഷ്ണദാസ് പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ രണ്ട് വര്‍ഷത്തിന് ശേഷം മാറ്റി നിയമിക്കുകയും ഇവര്‍ക്ക് പെന്ഷന് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത് സംസ്ഥാന ഖജനാവിന് വന്‍ ബാധ്യതയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് മുനിസിപ്പല്‍ ചെയര്മാന്മാരും ഇഷ്ടക്കാരെ പേഴ്സണല്‍ സ്റ്റാഫായി നിയമിക്കാന്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: