ന്യൂദല്‍ഹി: കാര്‍ഷിക മേഖലയില്‍ മാറ്റത്തിന്റെയും വികസനത്തിന്റെയും വന്‍ വിപ്ലവത്തിന് തുടക്കം കുറിച്ച് ‘കിസാന്‍ ഡ്രോണ്‍ യാത്ര’യ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടി വീശി. കര്‍ഷകരെ സഹായിക്കുന്നതിനായി 100 കിസാന്‍ ഡ്രോണുകളാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ വെര്‍ച്വലായി പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്തത്. ശത്രുക്കള്‍ക്കെതിരേ പൊരുതാന്‍ മാത്രമല്ല, കാര്‍ഷിക മേഖലയില്‍ കരുത്താവാനും ഡ്രോണുകള്‍ക്ക് സാധിക്കുമെന്നതിന്റെ തെളിവാണ് പദ്ധതിയെന്നും ഇത് സാങ്കേതികവിദ്യയെ സാധാരണക്കാരന്റെ പുരോഗതിക്ക് ഉപയുക്തമാക്കുന്ന വിപ്ലവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാമിത്വ പദ്ധതി പ്രകാരം ഡ്രോണ്‍ ടെക്നോളജിയിലൂടെ മരുന്നുകളും വാക്സിനുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനാവും. കര്‍ഷകര്‍ക്ക് കീടനാശിനികള്‍ തളിക്കുന്നതിനും മറ്റും വളരെ ഫലപ്രദമായി ഡ്രോണുകള്‍ ഉപയോഗിക്കാനാവും. പച്ചക്കറികളും പഴങ്ങളും മത്സ്യവും ഫാമുകളില്‍ നിന്നു മാര്‍ക്കറ്റില്‍ എത്തിക്കുവാന്‍ ഉയര്‍ന്ന നിലവാരമുള്ള കിസാന്‍ ഡ്രോണുകളിലൂടെ സാധിക്കും. ചെറിയ സമയത്തിനുള്ളില്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് വലിയ നേട്ടമാണുണ്ടാവുക, പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോള്‍ 100 ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്തുള്ളത്. ഇത് ആയിരക്കണക്കിനായി ഉയരുമെന്നും വലിയ തൊഴില്‍ സാധ്യതകളുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ 21-ാം നൂറ്റാണ്ടിലെ പുതിയ അധ്യായത്തിനാണ് ഇതിലൂടെ തുടക്കം കുറിക്കുന്നതെന്ന് മോദി പറഞ്ഞു. ഡ്രോണ്‍ മേഖലയിലെ വികസനത്തിന്റെ നാഴികക്കല്ലാണിത്. അനന്ത സാധ്യതകളുടെ ആകാശമാണ് തുറക്കുന്നത്. എങ്ങനെയാണ് രാജ്യം നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്നതിന് മികച്ച ഉദാഹരണമാണിതെന്നും വിവിധ ആവശ്യങ്ങള്‍ക്കായുള്ള ഒരു ലക്ഷം ഡ്രോണുകള്‍ ഗരുഡ് എയ്റോ സ്പെയ്സ് നിര്‍മിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: