അലീഗഢ് : കര്‍ണ്ണാടകയ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ ഒരു കോളേജിലും ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികള്‍ എത്തുന്നത് നിരോധിച്ചു. അലീഗഢിലെ ധര്‍മ്മ സമാജ് (ഡിഎസ്) കോളേജിലാണ് വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് എത്തുന്നത് നിരോധിച്ചത്. കോളേജില്‍ മത പരമായി വസ്ത്രങ്ങള്‍ അനുവദിക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
കോളേജ് ക്യാമ്പസ്സിനുള്ളില്‍ മതപരമായ വസ്ത്രങ്ങളും കാവിയും ധരിച്ചു വരുന്നതും അനുവദിക്കാനാവില്ല. വിദ്യാര്‍ത്ഥികള്‍ ഡ്രസ്കോഡ് കൃത്യമായി പാലിക്കണമെന്നും കോളേജ് പ്രിന്‍സിപ്പല്‍ രാജ് കുമാര്‍ വര്‍മ്മ അറിയിച്ചു. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി യൂണിഫോം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് കുറച്ച് മുസ്ലിം വിദ്യാര്‍ത്ഥികള്‍ ബുര്‍ഖയും ഹിജാബും ധരിച്ച് എത്തുകയും ഇതിനെതിരെ ചിലര്‍ കാവിയും ധരിച്ചെത്തിയിരുന്നു. ഇതോടെ കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോം കൃത്യമായി ധരിച്ചെത്തണമെന്നും മതപരമായ വസ്ത്രങ്ങളും മറ്റ് അടയാളങ്ങളും ധരിച്ചെത്തരുതെന്നും അറിയിക്കുകയായിരുന്നു.
കര്‍ണ്ണാടകയിലെ ഗഡാഗ്, ചിക്കമംഗളൂരു, ശിവമോഗ, ഉടുപ്പി തുടങ്ങിയ സ്ഥലങ്ങളിലെ കോളേജുകളിലാണ് യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ നല്കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: