ബെംഗളൂരു: കേരള, ഗോവ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ അനില്‍ കുമാര്‍ പുറത്തിറക്കി.
റോഡ്, വിമാനം, ട്രെയിന്‍ എന്നിങ്ങനെ സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാവര്ക്കും ഇത് ബാധകമാന്നെന്നും അതേ സമയം യാത്രക്കാര്‍ കൊവിഡിന്റെ ഇരു ഡോസ് വാക്സിനുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: