പുത്തൂര്‍: കാടുകയറി, പായലും പൂപ്പലും നിറഞ്ഞ പണ്ടുത്തൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ മതിലിപ്പോള്‍ കണ്ടാല്‍ ആരുമൊന്നതിശയിക്കും. കുട്ടികളില്‍ വിജ്ഞാനത്തിന്റെ പണ്ടുതിയ ആശയങ്ങള്‍ പകര്‍ന്നു നല്കുന്ന രീതിയില്‍ സ്കൂള്മതിലിനെ ക്യാന്‍വാസാക്കി സ്കൂളിലെ എസ്പിസി യൂണിറ്റ്.
ജീവിതത്തിലെ ഏറ്റവും മോശകരമായ സാഹചര്യങ്ങള്‍ തരണം ചെയ്ത് ലോകശ്രദ്ധയാകര്‍ഷിച്ച 11 മഹത് വ്യക്തികളുടെ ചിത്രങ്ങള്‍ വരച്ച് അവരുടെ ജീവിതസംഭവങ്ങള്‍ രേഖപ്പെടുത്തിയാണിത്. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം അവരുടെ കര്‍മമേഖലയും ജീവിത കാലഘട്ടവും സംക്ഷിപ്തമായ രീതിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതാകട്ടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കൗതുകമുണര്‍ത്തുന്നതും അറിവ് പ്രദാനം ചെയ്യുന്നതുമാണ്.
സ്കൂളിലെ എസ്പിസി ചുമതലയുള്ള സിപിഒയുടേയും എസിപിഒയുടേയും കൊവിഡ് കാലഘട്ടത്തിലെ രണ്ടു വര്‍ഷക്കാലത്തെ ഓണറേറിയം ഉപയോഗിച്ചാണ് ഇത്തരത്തില്‍ മതിലുകള്‍ ആകര്‍ഷകമായ രീതിയില്‍ പെയിന്റടിച്ച് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: