ക്വാലലംപൂര്: സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി മലേഷ്യന്‍ വനിതാ മന്ത്രി. പറഞ്ഞാല്‍ അനുസരിക്കാത്ത ഭാര്യമാരെ വരുതിക്ക് നിര്‍ത്താനുള്ള ഉപദേശമായി ‘മദേഴ്സ് ടിപ്സ്’ ആണെന്നു പറഞ്ഞു കൊണ്ടാണ് മന്ത്രി സീദി സൈല മുഹമ്മദ് വീഡിയോ പങ്കു വച്ചിരിക്കുന്നത്.
കാര്യങ്ങള്‍ അനുസരിക്കാത്ത ഭാര്യമാരെ വരുതിയില്‍ നിര്‍ത്താന്‍ ഭര്ത്താക്കന്മാര് മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇവര്‍ പറയുന്നത്. ഭാര്യമാരെ എങ്ങനെ അച്ചടക്കമുള്ളരാക്കി മാറ്റാമെന്നാണ് വീഡിയോയിലെ ഭര്ത്താക്കന്മാര്ക്ക് ഇവര്‍ നല്കുന്ന പ്രധാന ഉപദേശം. ‘ ഭാര്യമാരോട് അച്ചടക്കത്തെ കുറിച്ച് ആദ്യം സംസാരിക്കണം. നിങ്ങള്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അവര്‍ അംഗീകരിച്ചില്ലെങ്കില്‍ മൂന്ന് ദിവസം അവരുടെ അടുത്ത് നിന്ന് മാറി കിടക്കണം. അതിന് ശേഷവും അവരുടെ സ്വഭാവം മാറിയില്ലെങ്കില്‍, നിങ്ങള്‍ കര്‍ക്കശക്കാരനാണെന്ന് ഭാര്യയെ ബോദ്ധ്യപ്പെടുത്താന്‍ ആവശ്യമായ ശാരീരിക മുറകള്‍ ഉപയോഗിക്കാമെന്നും’ സിദീ സൈല മുഹമ്മദ് പറയുന്നു.
ഭര്ത്താക്കന്മാരോട് ഏതു രീതിയില്‍ സംസാരിക്കണമെന്നും ഇവര്‍ ഉപദേശം നല്‍കുന്നുണ്ട്. ‘ നിങ്ങളുടെ ഭര്ത്താക്കന്മാര് ശാന്തരായി ഇരിക്കുമ്പോള്‍ അവരോട് സംസാരിക്കണം. ഭക്ഷണം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത് ശാന്തരായി ഇരിക്കുന്ന സമയത്തായിരിക്കണം സംസാരിക്കേണ്ടത്. സംസാരിക്കുന്നതിന് മുന്‍പ് അവരോട് അനുവാദം വാങ്ങണമെന്നും’ ഇവര്‍ വാദിക്കുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: