കൊല്ലം: ബൈപാസില്‍ അപകടങ്ങള്‍ പെരുകുന്നു. ഇന്നലെ കാവനാട് പാലത്തിനണ്ടും നീരാവില്‍ പാലത്തിനു ഇടയില്‍ മൂന്ന് അപകടങ്ങളുണ്ടായി. രാവിലെ ഗുരുവായൂര്‍നിന്നും വന്ന കാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിയന്ത്രണം വിട്ടു മറിഞ്ഞിരുന്നു. കല്ലുംതാഴം ഭാഗത്തേക്ക് പോയ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല.
രാവിലെ തന്നെ ഇതിന് സമീപം കീക്കോലില്‍ മുക്കില്‍ നിയന്ത്രണം വിട്ട വാന്‍ മറിഞ്ഞിരുന്നു. അമിതവേഗത്തില്‍ എത്തിയ വാന്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചെയ്തപ്പോള്‍ വാന്‍ രണ്ട് കരണം മറിഞ്ഞു വണ്ടി നേരെ തന്നെ നില്‍ക്കുകയായിരുന്നു. ഇതില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഉച്ചയ്ക്ക് ഒന്നരയോരെ ടോള്‍ പ്ലാസയ്ക്ക് സമീപം ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് മുന്നില്‍ ആട്ടോയും കണ്ടെയ്നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചത്. ശക്തികുളങ്ങര ഭാഗത്തേക്ക് പോയ ആട്ടോയും കല്ലുംതാഴം ഭാഗത്തേക്ക് പോയ കണ്ടെയ്നറുമാണ് അപകടത്തില്‍പ്പെട്ടത്. ആട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. ആട്ടോ െ്രെഡവറായ കൊറ്റങ്കര സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: