ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലും ടാക്സി െ്രെഡവര്‍മാര്‍ക്ക് നേരെ നടക്കുന്ന വംശീയ ആക്രണത്തിനെതിരെ ബോധവല്‍ക്കരണവുമായി സിഖ് കൊയലേഷന്‍. സിഖ് പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്ന സിഖ്-അമേരിക്കന്‍ അഭിഭാഷക ഗ്രൂപ്പാണ് സിഖ് കോയലിഷന്‍.
സിഖ് കൊയലേഷനും, സിവില്‍ റൈറ്റ്സ് ഓര്‍ഗനൈസേഷനു സഹകരിച്ച് ജെ.എഫ്.കെ. എയര്‍പോര്‍ട്ടിനു സമീപം സംഘടിച്ചു അവിടെയുള്ള ടാക്സി െ്രെഡവര്‍മാര്‍ക്ക് ഒരു ഡസന്‍ ഭാഷകളില്‍ തയ്യാറാക്കിയ ഫഌറുകള്‍ വിതരണം ചെയ്തു. ടാക്സി െ്രെഡവര്‍മാര്‍ക്ക് യാത്രക്കാരില്‍ നിന്നും ഭീഷിണി ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്നാണ് ഫഌറില് സൂചിപ്പിച്ചിരുന്നത്.
ടാക്സി െ്രെഡവര്‍ക്ക് നിരന്തരമായി ഭീഷിണിയും മര്‍ദ്ദനവും നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും, അവരോടൊത്ത് എപ്പോഴും കമ്മ്യൂണറ്റിയും ഉണ്ടാകും എന്ന് ഉറപ്പു നല്‍കുകയായിരുന്നു ഇരുപത്തിയഞ്ചോളം വളണ്ടിയര്‍മാര്‍.
ഏറ്റവും ഒടുവില്‍ ജനുവരി 3നായിരുന്നു സിഖ് കാരനായ ഒരു ടാക്സി െ്രെഡവറെ മൊഹമ്മദ് അസ്സാനിയന് എന്നൊരാള്‍ അകാരണമായി ആക്രമിച്ചത്. ടര്‍ബര്‍ ധരിച്ചവര്‍ എന്ന് അയാള്‍ ആക്രോശിക്കുകയും ചെയ്തിരുന്നു.
ആക്രമിക്കപ്പെടുന്ന ടാക്സി െ്രെഡവര്‍മാര്‍ക്ക് സൗജന്യ നിയമ സഹായവും സിക്ക് കൊയലേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പോര്‍ട്ട് അതോറട്ടിയും, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി പോലീസ് ഡിപ്പാര്‍ട്ടുമെന്റും, സിറ്റിയും, സംയുക്തമായി സഹകരിച്ചു ഇത്തരം വംശീയാക്രമണങ്ങളെ ചെറുത്തു തോല്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: