ന്യൂദല്‍ഹി: 2021ലെ റിപ്പബ്ലിക് ദിനത്തിന് കര്‍ഷകസമരത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ ചെങ്കോട്ടയില്‍ അതിക്രമം നടത്തിയ കേസില്‍ പ്രതിയായ പഞ്ചാബ് നടന് ദീപ് സിധു കാറപടകടത്തില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8.30ന് സിംഘു അതിര്‍ത്തിയില്‍ വെച്ചായിരുന്നു വാഹനാപകടം സംഭവിച്ചത്.
ഗുരുതരമായ പരിക്കേറ്റ ദീപ് സിധു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. നടന് ദീപ് സിധുവിന്റെ ജഡം സോനെപേട്ട് സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ദല്‍ഹിയില്‍ നിന്നും പഞ്ചാബിലെ ഭട്ടിന്‍ഡയിലേക്ക് പോവുകയായിരുന്നു ദീപ് സിധു. ഇദ്ദേഹം സഞ്ചരിച്ച കാര്‍ ഒരു ട്രെയിലര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
2021ലെ റിപ്പബ്ലിക് ദിനത്തിന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് കര്ഷകഇടനിലക്കാര് ദല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ ട്രാക്ടറോടിച്ച് പ്രതിഷേധിച്ചിരുന്നു. ഈ അതിക്രമത്തില്‍ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്നും പതാക താഴ്ത്തുന്നതിന്റെ ദൃശ്യങ്ങള്‍ നടന് ദീപ് സിധു ഫേസ് ബുക്ക് ലൈവില്‍ തത്സമയം നല്‍കിയിരുന്നു. ഇത് വലിയ വാര്‍ത്തായി മാറി. പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ചെങ്കോട്ട അക്രമത്തിലെ പ്രധാന പ്രതികളില്‍ ഒരാളായിരുന്നു ദീപ് സിധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: