ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ പുതിയ സിഇഒയും എംഡിയും ആയി തുര്‍ക്കി എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്മാന് ഇല്‍കര്‍ ഐച്ചിയെ നിയമിച്ചു. ടാറ്റ ഗ്രൂപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
തുര്‍ക്കി എയര്‍ലൈന്‍സിനെ ഇന്നത്തെ നിലയിലേക്ക് നയിച്ച ബുദ്ധികേന്ദ്രമാണ് ഐച്ചി. എയര്‍ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാന്‍ വേണ്ടി അദ്ദേഹത്തെ ടാറ്റാ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നു. ഐസിയുടെ നിയമനത്തെക്കുറിച്ച് ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് പറഞ്ഞു. 2022 ഏപ്രില്‍ 1 ന് മുമ്പായി അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.
ടാറ്റ ഗ്രൂപ്പില്‍ ചേരുന്നതിലും പദവി സ്വീകരിക്കുന്നതിലും സന്തുഷ്ടനാണെന്നും, ഈ ബഹുമതി സ്വീകരിക്കുന്നുവെന്നും ഐച്ചി പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ ഒന്നായി എയര്‍ ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: