ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യ കരള്‍ മാറ്റ ശസ്ത്രക്രിയ ഇന്ന് രാവിലെ ആറിന് ആരംഭിച്ചു.18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ്. മൂന്നുതവണ മാറ്റി വച്ച ശസ്ത്രക്രിയയാണ് നടത്താന്‍ തീരുമാനിച്ചത്.
തൃശൂര്‍ സ്വദേശിയായ യുവാവിനാണ് കരള്‍ മാറ്റിവയ്ക്കുന്നത്. ഭാര്യയുടെ കരളാണ് ഭര്‍ത്താവില്‍ തുന്നിച്ചേര്‍ക്കുന്നത്. കഴിഞ്ഞ മാസം ശസ്ത്രക്രിയ നടത്തുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയായപ്പോള്‍ ചില ഔദ്യോഗിക തടസങ്ങള്‍ നേരിട്ടു. അത് പരിഹരിച്ച് പിന്നീട് മറ്റൊരു ദിവസം നടത്തുവാന്‍ ശ്രമിച്ചപ്പോള്‍, രോഗിക്കും ദാതാവിനും കൊവിഡ് ബാധിച്ചു. ഇരുവരും കൊവിഡ് വിമുക്തരായപ്പോള്‍ ദാതാവിന് ശാരീരിക അസ്വസ്ത നേരിട്ടതിനാല്‍ പിന്നീടും ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നു.
ഇന്നലെ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇരുവരേയുടേയും കൊവിഡ് പരിശോധനടത്തി. വൈകിട്ടോടെ കൊവിഡ് നെഗറ്റീവ് ഫലവും ലഭിച്ചു. അതിനാല്‍ തിങ്കളാഴ്ച തന്നെ ശസ്ത്രക്രിയ ചെയ്യുമെന്ന് ഗ്യാസ്ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. സിന്ധു പറഞ്ഞു.
കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു തവണ മാത്രമേ ഇതിനു മുമ്പ് കരള്‍ മാറ്റ ശസ്ത്രക്രീയ നടന്നിട്ടുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റ ശസ്ത്രക്രീയക്കായി ഡോക്ടര്‍മാര്‍ അടക്കം മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും, ഇത് കോട്ടയം മെഡിക്കല്‍ കോളജിന്റെ മറ്റൊരു നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: