വാഷിംഗ്ടണ്‍: ദക്ഷിണേഷ്യയിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും(Indo-Pacific regions) തങ്ങളുടെ സമാന ചിന്താഗതിയുളള രാജ്യങ്ങളില്‍ നേതാവാകുക ഇന്ത്യയാകും എന്നത് തങ്ങള്‍ തിരിച്ചറിയുന്നതായി അമേരിക്ക.
‘ഇന്തോ പസഫിക് സമുദ്രമേഖലയില്‍ അമേരിക്കയുടെ സ്ഥാനം ഉറപ്പിക്കാന്‍ ക്വാഡ് സഖ്യത്തില്‍ ഏറ്റവും പ്രബലമായ ഇന്ത്യയെ പിന്തുണയ്ക്കാനും അതുവഴി ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കും ഒപ്പം നില്‍ക്കാനാണ് പ്രസിഡന്റ് ജോ ബൈഡന്(Joe Biden) താല്പര്യം. ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി ഇന്ത്യയും യുഎസും ഒരുമിച്ചു നില്ക്കും. പല വെല്ലുവിളികളും നേരിടുന്ന രാജ്യമാണ് ഇന്ത്യ. അതിര്‍ത്തി പ്രദേശങ്ങളിലെ ചൈനയുടെ പെരുമാറ്റം ഇന്ത്യയെ വളരെയധികം ബാധിക്കും. ഈ കാര്യത്തില്‍ കരുതല്‍ അത്യാവശ്യമാണ്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യവുമായി സൗഹൃദം പങ്കിടാന്‍ ഞങ്ങള്‍ക്ക് അഭിമാനമാണുള്ളത്. ഇന്ത്യയും ചൈനയുമായുള്ള പ്രശ്നങ്ങള്‍ അധികം താമസിയാതെ അവസാനിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’ വൈറ്റ് ഹൗസ് (White House )വൃത്തങ്ങള്‍ വ്യക്തമാക്കി.
ജൊ ബൈഡന് അധികാരത്തിലെത്തിയ ശേഷം ആദ്യമായി പുറത്തിറക്കിയ ഇന്തോ-പസഫിക്ക് സ്ട്രാറ്റജിക്ക് (U.S. Indo-Pacific Strategy)റിപ്പോര്‍ട്ടിലും ഇന്ത്യയെ തന്ത്രപ്രധാനമായ പങ്കാളിയായാണ് സൂചിപ്പിച്ചിരിക്കുന്നത്.
‘മുന്‍ ഭരണകൂടങ്ങള്‍ നടത്തിയ സൗഹാര്‍ദപരമായ പ്രവര്‍ത്തനങ്ങളുടെ പിന്തുടര്ച്ചയാണ് ഇന്ത്യയുമായി നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ദക്ഷിണേഷ്യയില്‍ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് പ്രാദേശിക ഗ്രൂപ്പുകളിലൂടെ പ്രവര്‍ത്തിക്കുന്ന ഒരു തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കും. ആരോഗ്യം, സൈബര്‍സ്പേസ്, ബഹിരാകാശം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കും. ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കും.’ റിപ്പോര്‍ട്ടില്‍ പറയുന്നു.
യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചൈനീസ് പെരുമാറ്റം കൊണ്ടും രാഷ്ട്രീയപരമായ ഇടപെടലുകള്‍ കൊണ്ടും ഇന്ത്യ നിരന്തരം ചൈനയില്‍ നിന്നും വെല്ലുവിളി നേരിടുകയാണ്.ഓസ്ട്രേലിയയില്‍ സാമ്പത്തികമായ പ്രശ്നങ്ങള്‍ തീര്‍ക്കുന്ന ചൈന ഇന്ത്യയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നു. തായ്വാനിലെ പ്രശ്നങ്ങളും ദക്ഷിണ, കിഴക്കന്‍ ചൈനാ കടലിലെ അയല്‍ക്കാരുമായി പ്രശ്നങ്ങളും ചൈന സൃഷ്ടിക്കുന്നുണ്ട്. ചൈന നാവിഗേഷന്‍ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും ചൈന തുരങ്കം വെക്കുന്നു.ഇന്തോ-പസഫിക്കിന് സുസ്ഥിരതയും സമൃദ്ധിയും കൊണ്ടുവന്ന തത്വങ്ങള്‍ ലംഘിക്കുന്നു.ലോകത്തിലെ ഏറ്റവും മികച്ച ശക്തിയാകാന്‍ ചൈന നടത്തുന്ന സാമ്പത്തിക, നയപര, സൈനിക, സാങ്കേതികവിദ്യാ പരമായ നീക്കങ്ങള്‍ക്കെതിരെയാണ് ക്വാഡ് സഖ്യത്തിലൂടെ ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും പ്രവര്‍ത്തിക്കുന്നത്. ചൈന ഉയര്‍ത്തുന്ന ഭീഷണി ലോകമാകെയുണ്ടെങ്കിലും ഇന്തോപസഫിക് മേഖലയില്‍ ഇത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇന്തോ-പസഫിക്ക് സ്ട്രാറ്റജിക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: