കൊച്ചി: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ സനാതന ധര്‍മ പാഠശാല അധ്യാപക പരിശീലകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. റിട്ട ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നാം വളരുന്നതിനൊപ്പം നമ്മുടെ അറിവിനും വളര്‍ച്ചയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അറിവുള്ള ആള്‍ക്ക് ഏത് വിഷയത്തെക്കുറിച്ചും മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ സാധിക്കും. മറ്റുള്ളവര്‍ക്ക് പറഞ്ഞ് നല്കുന്ന കാര്യങ്ങളില്‍ പകുതിയെങ്കിലും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ മാത്രമാണ് നമ്മള് ചെയ്യുന്ന കര്‍മത്തിന് അര്‍ത്ഥമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനന് അധ്യക്ഷത വഹിച്ചു.
സനാതന ധര്‍മ പാഠശാല സംസ്ഥാന കുലപതി പി.എം. ഗോപി മുഖ്യപ്രഭാഷണം നടത്തി. പാഠശാല സംസ്ഥാന സെക്രട്ടറി എം.വി. രവി, കെ.എസ്. നാരായണന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 38 പേരാണ് സനാതന ധര്‍മ പാഠശാല അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: