കൊച്ചി: വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പൂട്ടിയ പീസ് ടിവിയേയും മീഡിയ വണ്ണിനേയും താരതമ്യം ചെയ്ത് ബിജെപി ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. മീഡിയവണ്‍ ചാനല്‍ വിലക്കിയ വാര്‍ത്ത കാണുമ്പോള്‍ ഇസ്ലാമിക് പ്രഭാഷകന്‍ സക്കിര്‍ നായിക്കിന്റെ പീസ് ടിവി നിരോധിച്ച സംഭവമാണ് ഓര്‍മ്മ വരുന്നതെന്ന് അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്ന്:
‘രാജ്യം വിട്ട മതതീവ്രവാദി സക്കീര്‍ നായിക് പറയുന്നത് ഇസ്ലാം മതം മാത്രമാണ് ശരിയെന്നായിരുന്നു. ഇന്ത്യ വിട്ട സക്കീര്‍ നായിക്കിന് അഭയം നല്‍കിയത് സൗദി അറേബ്യയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ സൗദിയും ഇയാളെ തുരത്തിയോടിച്ചു. അവസാനം അഭയം തേടിയത് മലേഷ്യയിലാണ്. അവര്‍ സ്വീകരിച്ചിരുന്നെങ്കിലും തൃപ്തരായിരുന്നില്ല. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത സ്ഥിതിയിലാണ് മലേഷ്യന്‍ സര്‍ക്കാര്‍. ഇതിനൊക്കെ കാരണം ഇസ്ലാം മതം മാത്രമാണ് ശരിയെന്ന് സക്കീര്‍ നായിക് വിശ്വസിക്കുന്നതിനാലാണ്.
ബൈബിള്‍ അബദ്ധമാണ്, ഭഗവദ്ഗീത അസംബന്ധമാണ്, ഖുര്‍ആന്‍ മാത്രമാണ് ശരി, ഇതൊക്കെയാണ് സക്കീര്‍ നായിക്കിന്റെ തത്വശാസ്ത്രം. ഇവയൊക്കെ ചാനലിലൂടെ അവര്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ വക്താക്കളും പ്രയോക്താക്കളുമാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ ടിവിയാണ് മീഡിയാവണ്‍. അവര്‍ക്ക് ഈ ഗതി വന്നതില്‍ യാതൊരു അത്ഭുതവുമില്ല.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ചുവരെഴുതിയവരാണ് ഇവരില്‍ പലരും എകെ ആന്റണി മീഡിയാവണ്ണിന്റെ ഉദ്ഘാടനവേദിയില്‍ പറഞ്ഞതാണ് ശരി. മറ്റൊരു വികസിത ജനാധിപത്യ രാജ്യത്തിലും നിങ്ങള്‍ക്ക് ഈ ടിവി തുടങ്ങാന്‍ അനുമതി കിട്ടില്ല. സത്യത്തില്‍ അന്നത്തെ കേന്ദ്ര അഭ്യന്തര വകുപ്പ് ചെയ്ത ഒരു തെറ്റ് ഇന്ന് തിരുത്തി എന്ന് പറയുന്നതായിരിക്കും ശരി. ഒരു മാധ്യമ സ്ഥാപനം പൊടുന്നനെ അടച്ചുപൂട്ടുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. അവരുടെ പ്രയാസം മനസ്സിലാക്കാതെയല്ല ഈ കുറിപ്പ്. രാഷ്ട്രമാണ് ആദ്യം, പിന്നെയാണ് രാഷ്ട്രീയം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: