മുംബൈ: കര്‍ണാടകയില്‍ നടന്നു കൊണ്ടിരിക്കുന്ന ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. സ്കൂള്‍ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ളതാണെന്നും അവിടെ യൂണിഫോം അല്ലാതെ മറ്റൊരു വസ്ത്രത്തിന്റെ ആവശ്യമില്ലെന്നും ആടുത്തിയ താക്കറെ വ്യക്തമാക്കി. സ്കൂളുകളും കോളേജുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് എന്നും അവിടെ വിദ്യ പകര്‍ന്നു നല്‍കുകയും പഠിക്കുകയും മാത്രമാണ് പ്രധാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയവും മതപരവുമായ ഒരു കാര്യത്തിന്റെയും പ്രാതിനിധ്യം ഉണ്ടാകരുതെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
‘രാഷ്ട്രീയമോ മതപരമോ ആയ ഒന്നും സ്കൂളുകളിലും കോളേജുകളിലും കൊണ്ടുവരരുത്. ശിവസേനയ്ക്ക് ഒരേയൊരു റോള്‍ മാത്രമേയുള്ളൂ, അത് സ്കൂളുകളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ്’, ആദിത്യ താക്കറെ പറഞ്ഞു.
അതേസമയം, കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് കോളേജുകളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടത് ഇന്നു കോടതി പരിഗണിക്കും. കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: