ഐവര്‍കാല: പുത്തൂര്‍, ഐവര്‍കാല വേലന്‍മൂഴിക്കടവില്‍ പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. കുന്നത്തൂര്‍-കൊട്ടാരക്കര നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തിയിലുള്ള കല്ലടയാറിലെ പ്രധാനകടവാണ് ഇത്. കല്ലടയാറ്റിലെ ഏറ്റവും പഴക്കംചെന്ന കടവുകൂടിയാണിത്.
എന്നാല്‍ ഇവിടെ ഒരുപാലം എന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാറി മാറി ഭരിച്ചവര്‍ പാലത്തിന്റെ നിര്‍മാണം സാധ്യമാക്കുമെന്ന വാഗ്ദാനങ്ങള്‍ നിരവധി തവണ ഇവിടത്തുകാര്‍ക്ക് നല്കി. എന്നാല്‍ എല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ഒന്നും നടക്കാത്ത സ്ഥിതിയിലായി.
പാലം യാഥാര്‍ഥ്യമായാല്‍…
ബസ് സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ യാത്രാക്ലേശം ഏറെ രൂക്ഷമായിട്ടുള്ള ഐവര്‍കാല നിവാസികള്‍ക്ക് പാങ്ങോട്, പുത്തൂര്‍ ഭാഗത്തേക്ക് എളുപ്പമെത്താന്‍ കഴിയുന്നത് ഇതുവഴിയാണ്.
കുന്നത്തൂര്‍ പഞ്ചായത്തിലെ ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡുകളിലുള്ളവര്‍ ആശ്രയിക്കുന്നത് ഈ കടവിനെയാണ്. കൂലിപ്പണിക്കാരും കശുവണ്ടിത്തൊഴിലാളികളും വിദ്യാര്‍ഥികളുമാണ് പാലമില്ലാത്തതുമൂലം ദുരിതമനുഭവിക്കുന്നത്.
പാലം യാഥാര്‍ഥ്യമായാല്‍ ഐവര്‍കാലയുടെ യാത്രാക്ലേശത്തിന് ഒരുപരിധിവരെ പരിഹാരമാകും. ഇതിലൂടെ നാടിന്റെ വികസനത്തിന് ഇത് മുതല്‍ക്കൂട്ടാകുമെന്നും നാട്ടുകാര്‍ പറയുന്നു.
വാഗ്ദാനങ്ങള്‍ക്ക് കുറവില്ല
നബാര്‍ഡിന്റെ ഫണ്ടുപയോഗിച്ച് പാലം പണിയുമെന്ന് ജനപ്രതിനിധികള്‍ പലതവണ നാട്ടുകാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയതാണ്. ബജറ്റില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം പാലത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് പറഞ്ഞ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്കി പോയിട്ട് വര്‍ഷങ്ങളായി. പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: