കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായി ഏഴാം ദിവസമാണ് വീട്ടിലേക്ക് മടങ്ങുന്നത്. തനിക്ക് മികച്ച ചികിത്സയാണ് ലഭിച്ചതെന്നും പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും ദൈവത്തിനും നന്ദിയെന്നും വാവ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതു തന്റെ രണ്ടാം ജന്മമാണെന്നും വാവ ഇടറിക്കൊണ്ട് പറഞ്ഞു. ജീവിതാവസാനം വരെ പാമ്പു പിടിത്തം തുടരും. സുരക്ഷിതമായി തന്നെയാണ് പാമ്പിനെ എപ്പോഴും പിടിക്കുന്നത്. സുരക്ഷിതമായി പാമ്പിനെ പിടിക്കുന്നവര്‍ക്കും കടിയേല്‍ക്കാറുണ്ട്. പാമ്പു പിടിത്തത്തിന്റെ ശൈലി മാറ്റുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും വാവ സുരേഷ് പറഞ്ഞു. മന്ത്രി വി.എന്‍. വാസവനും ഡിസ്ചാര്‍ജ് സമയത്ത് വാവയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.
വാവയ്ക്ക് നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ല. കടിയേറ്റിടത്തെ മുറിവ് ഉണങ്ങാനുള്ള ആന്റി ബയോട്ടിക്കുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മുന്‍കരുതല്‍ സ്വീകരിച്ച് മാത്രമേ ഇനി പാമ്പുകളെ പിടിക്കൂയെന്ന് വാവ സുരേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു, കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ സന്ദര്‍ശിച്ച മന്ത്രി വിഎന്‍ വാസവനോടാണ് സുരേഷ് ഇക്കാര്യം ഉറപ്പുനല്‍കിയത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ശേഷം കുറച്ചുകാലം വിശ്രമജീവിതമായിരിക്കുമെന്നും സുരേഷ് പറഞ്ഞതായി മന്ത്രി അറിയിച്ചിരുന്നു. മൂന്ന് ദിവസത്തിലേറെയായി ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയെ മൂര്‍ഖനെ പിടികൂടാനായിരുന്നു ജനുവരി 31ന് വാവാ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്.പാമ്പിനെ പിടികൂടി ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പാമ്പിന്റെ കടിയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: