മുംബൈ : ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്കറുടെ ആരോഗ്യനില അതീവ ഗുരുതരം. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഐസിയുവില്‍ അവരെ വെന്റിലേറ്ററിലേക്ക് മാറ്റി. നില ഗുരുതരമാണെന്നും ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്നും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ പ്രതീക് സംദാനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.
കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം ആദ്യം 92 വയസ്സുകാരിയായ ലത മങ്കേഷ്കറെ മുംബൈ ബ്രീച്ച് കാന്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം ന്യുമോണിയയും പിന്നാലെ കണ്ടെത്തി. എന്നാല്‍ ജനുവരി 30 ഓടെ കോവിഡില്‍ നിന്നും ന്യുമോണിയയില്‍ നിന്നും മുക്തയായിരുന്നു. തുടര്‍ന്നും ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്ന ലത മങ്കേഷ്കറെ കഴിഞ്ഞ ആഴ്ച വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നു.
1942-ല്‍ തന്റെ 13-ാം വയസ്സില്‍ ചലച്ചിത്ര പിന്നണി ഗായികയായി രംഗത്തേക്ക് വന്നത്. ഇന്ത്യന്‍ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങളും അവര്‍ പാടി. 2001 ല്‍ ഭാരതരത്ന നല്കി രാജ്യം അവരെ ആദരിച്ചു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ് അവാര്‍ഡുകളും ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: