കണ്ണൂര്‍: സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പെന്ഷന് ലഭിക്കാതെ നിരവധി പേര്. 2019 ജൂലൈയും 2021 ഏപ്രിലിലും വിരമിച്ചവരില്‍ ചിലര്‍ക്കാണ് ഇനിയും പെന്ഷന് ലഭിക്കാത്തത്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പെന്ഷന് പ്രൊപ്പോസല്‍ പുനപരിഷ്കരിച്ച് അയക്കാത്തതാണ് പെന്ഷന് വൈകാന്‍ കാരണം.
വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ അനുവദിക്കണമെന്നാണ് നിയമമെങ്കിലും ഉദ്യോഗസ്ഥതലത്തിലുള്ള അലംഭാവമാണ് പെന്ഷന് വൈകുന്നതിന് കാരണമെന്ന് പറയുന്നു. 2021 ഏപ്രിലില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ആരോഗ്യ വകുപ്പിലെ നിരവധി പേര്‍ക്ക് പെന്ഷന് ആനുകൂല്യങ്ങളും എജി അനുവദിച്ച കമ്യൂട്ടേഷന് ഗ്രാറ്റുവിറ്റി എന്നിവയുടെ കുടിശിയും ലഭിക്കാനുണ്ടണ്ട്.
പെന്ഷന് ആനുകൂല്യങ്ങള്‍ സമയബന്ധിതമായി അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും വകുപ്പ് മേധാവികള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങേണ്ടണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. ജില്ലാ പ്രസിഡന്റ് കെ. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി എം.പി. വേലായുധന്, വൈസ് പ്രസിഡന്റ് ടി. കരുണാകരന്, സെക്രട്ടറിമാരായ പി. അബൂബക്കര്‍, പി.സി. വര്‍ഗീസ്, ജില്ലാ സെക്രട്ടറി കെ.സി. രാജന്, ട്രഷറര്‍ കെ. മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: