വാഷിങ്ടന്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അതേപാത പിന്തുടര്ന്ന് ജോ ബൈഡനും സംഘവും. ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബു ഇബ്റാഹിം അല്‍ ഹാഷിമിയെ വധിച്ചതിലൂടെ ഭീകരവാദത്തോട് സന്ധിയില്ലാത്ത യുദ്ധമാണ് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഭീകരരെ തുരത്താന്‍ സിറിയയില്‍ സൈനിക വിന്യാസമാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായുള്ള ആക്രമണത്തിലാണ് ഐഎസ് തലവനെ വധിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി കഴിഞ്ഞു. യുഎസ് സൈന്യക നീക്കം ശക്തമാക്കിയതോടെ ഐഎസ് ഭീകരര്‍ മാളങ്ങളിലും ട്രഞ്ചുകളിലും ഒളിച്ചിരിക്കുകയാണ്. ജോ ബൈഡനും കമലയും വിജയിച്ചപ്പോള്‍ അമേരിക്ക ഇത്തരത്തിലുള്ള സൈനിക നീക്കങ്ങള്‍ നടത്തുമോയെന്ന് ചില കോണുകളില്‍ നിന്ന് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍, ആ സംശയങ്ങക്കെല്ലാമുള്ള ഉത്തരമാണ് വെറ്റ് ഹൗസ് നല്‍കിയിരിക്കുന്നത്.
സിറിയയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തി ശക്തി പ്രാപിക്കാന്‍ ഐഎസ് ശ്രമിക്കുന്നതിനിടെയാണ് അവരുടെ തലവനെ തന്നെ യുഎസ് തേടിയെത്തി തീര്‍ത്തത്. പ്രദേശത്തെ ഒരു ജയില്‍ പിടിച്ചെടുക്കുന്നതിന് ഐഎസ് ഭീകരര്‍ പത്തു ദിവസത്തോളം പോരാടിയിരുന്നു. ഹെലികോപ്റ്ററിലെത്തിയ യുഎസ് സൈന്യം വീട് ആക്രമിക്കുകയായിരുന്നെന്നും രണ്ടു മണിക്കൂറോളം ഭീകരരുമായി പോരാടിയതായും ദൃക് സാക്ഷി വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കിയിട്ടുണ്ട് തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്ന അതെ നഗരത്തിലാണ് യുഎസ് സൈനിക നീക്കമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വലിയ തോതിലുള്ള തീവ്രവാദ വിരുദ്ധ ദൗത്യം യുഎസ് പ്രത്യേക സേന നടത്തിയതായി പെന്റഗണ്‍ അറിയിച്ചു.
2019ല്‍ ട്രംപിന്റെ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസ് ദൗത്യത്തിന് ശേഷം പ്രവിശ്യയില്‍ നടക്കുന്ന ഏറ്റവും വലിയ ദൗത്യമായിരുന്നു ഇന്നലത്തേത്. ബാഗ്ദാദിയെ കൊലപ്പെടുത്തുന്നത് അന്നു ട്രംപ് നേരിട്ടു കണ്ടിരുന്നു.ഇറാഖ് സ്വദേശിയും അന്പതിനോടടുത്തു പ്രായമുള്ള ബഗ്ദാദി വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തിലാണു കൊല്ലപ്പെട്ടത്. ഇബ്രാഹിം അവാദ് ഇബ്രാഹിം അല്‍ബാദ്രി എന്നാണ് ബഗ്ദാദിയുടെ യഥാര്‍ഥ പേര്. ഭീകരന് ഒസാമ ബിന്‍ ലാദനു സമാനമായി യുഎസ് കണക്കാക്കിയിരുന്ന ഭീകരനായിരുന്നു അല്‍ ബഗ്ദാദി. കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇയാളെ അന്നു അമേരിക്കന്‍ സൈന്യംവധിച്ചത്.
ബഗ്ദാദി ഹീറോ ആയല്ല, ഭീരുവായാണ് മരിച്ചതെന്നും. യു.എസ് കമാന്‍ഡോ വളഞ്ഞ സമയത്ത് ഉറക്കെ നിലവിളിക്കുകയായിരുന്നു. ഐഎസില്‍ ചേരാന്‍ പോകുന്നവര്‍ ഇതും ഓര്‍ക്കണമെന്ന് ട്രംപ് അന്ന് താക്കീത് ചെയ്തിരുന്നു. വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ‘ലൈവ്’ ആയി ട്രംപ് ആക്രമണം കണ്ടിരുന്നു. ബഗ്ദാദിയെ കൊലപ്പെടുത്താന്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കിയതിന് റഷ്യ, തുര്‍ക്കി, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കും സിറിയന്‍ കുര്ദുകളുമായിരുന്നു. ബൈഡന്റെ നേതൃത്വത്തിലുള്ള അമേരിക്കയുടെ ഇന്നലത്തെ ആക്രമണം ലോകത്തിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ താക്കീത് കൂടിയാണ് നല്‍കിയിരിക്കുന്നത്. മുമ്പ് അല്‍ഖ്വയ്ദ ഭീകരന് ഒസാമ ബിന്‍ ലാദനെ വധിച്ചതും യുഎസ് സൈന്യം ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: