അടിമാലി: പകല്‍ സമയങ്ങളിലെ ഉയര്‍ന്ന ചൂടും രാത്രികാലത്തെ മഞ്ഞ് വീഴ്ച്ചയും ഇടക്ക് പെയ്യുന്ന മഴയും ഹൈറേഞ്ചിലെ റബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. വേനല്‍ക്കാലമാരംഭിച്ചതോടെ റബ്ബര്‍ മരങ്ങളിലെ ഇല പൂര്‍ണ്ണമായി കൊഴിഞ്ഞിരുന്നു.
ഇലകള്‍ വീണ്ടും തളിരിട്ട് വരുന്നതിനിടയിലാണ് പകല്‍ സമയങ്ങളിലെ ഉയര്‍ന്ന ചൂടും രാത്രികാലത്തെ മഞ്ഞ് വീഴ്ച്ചയും ഇടക്കിടെ പെയ്യുന്ന മഴയും കര്‍ഷകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. മഴ പെയ്യുന്നതോടെ തളിരിട്ട് വരുന്ന ഇലകള്‍ ചുരുണ്ട് കൊഴിഞ്ഞ് പോകുന്ന അവസ്ഥയുണ്ട്. പുതിയ ഇലകള്‍ വീണ്ടും തളിരിടാന്‍ എടുക്കുന്ന കാലതാമസം ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു. റബര്‍ മരങ്ങള്‍ ഇല പൊഴിച്ചതോടെ കര്‍ഷകര്‍ പലരും ടാപ്പിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്.
ടാപ്പിംഗ് തുടരുന്ന കര്‍ഷകര്‍ക്ക് റബ്ബര്‍ ഷീറ്റ് ഉത്പാദനത്തില്‍ വലിയ കുറവുണ്ട്. മരങ്ങളിലെ മെച്ചപ്പെട്ട ഇല പിടുത്തം റബ്ബര്‍ പാല് ഉത്പാദന വര്‍ധനവിന് സഹായമാകുന്ന ഘടകങ്ങളില്‍ ഒന്നാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് റബര്‍ ഷീറ്റിന് വിപണിയില്‍ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. പക്ഷെ റബ്ബര്‍ ഷീറ്റ് ഉത്പാദന കുറവ് മൂലം വിലവര്‍ധനവിന്റെ പ്രയോജനം വേണ്ട രീതിയില്‍ ലഭിക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടി സമ്മാനിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: