ചെന്നൈ: മികച്ച സാമൂഹ്യ സേവന സംഘടനയ്ക്കുള്ള അവാര്‍ഡ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ് ഐ)യ്ക്ക് സമ്മാനിച്ച മധുരൈ ജില്ല കളക്ടര്‍ ഡോ.എസ്. അനീഷ് ശേഖര്‍ ഐഎഎസിന് വിമര്‍ശനം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചായിരുന്നു അവാര്‍ഡ് നല്‍കിയത്.
ഇതോടെ മധുരൈയ ജില്ല കളക്ടര്‍ക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയാണ്. എന്തുകൊണ്ടാണ് തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള സംഘടനയ്ക്ക് ഈ അവാര്‍ഡ് നല്‍കിയത് എന്നാണ് സമൂഹമാധ്യമങ്ങൡ ഉയരുന്ന ചോദ്യം. സിമി എന്ന നിരോധിക്കപ്പെട്ട ഇസ്ലാമിക തീവ്രവാദ സംഘടനയുടെ പുതുരൂപമാണ് പോപ്പുലര്‍ ഫ്രണ്ട് എന്നാണ് ആരോപണം. ഈ ദുഷ്പേര് മാറ്റാന്‍ മധുരയില്‍ കുട്ടികളുടെ മത്സരവും മറ്റ് പരിപാടികളും സംഘടിപ്പിച്ചിരുന്നു. എങ്കിലും ഒരു ഐഎഎസ് ഉദ്യോഗസ്ഥന് ഇത്രയും അറിവില്ലായ്മയോ എന്നും സമൂഹമാധ്യമങ്ങളില്‍ ചോദ്യമുയരുന്നു. ഇന്ത്യയില്‍ ഈ സംഘടന നിരോധിക്കണമെന്ന ആവശ്യവും പല സംസ്ഥാനങ്ങളിലും ഉയരുന്നതിനിടയിലാണ് ഈ അവാര്‍ഡ് ദാനം.
2019ല്‍ പട്ടാളി മക്കള്‍ കക്ഷിയുടെ പ്രവര്ത്തകന് രാമലിംഗം ക്രൂരമായി കൊലചെയ്യപ്പട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാലാണെന്ന് പറയപ്പെടുന്നു. തഞ്ചാവൂരിലെ തിരുവിദൈമരുദൂരിലാണ് ഈ കൊല നടന്നത്. പക്കു വിനായകം തോപ്പി ഗ്രാമത്തില്‍ ഇസ്ലാമിലേക്കുള്ള മതം മാറ്റം തടയാന്‍ ശ്രമിച്ചതിനാണ് ഈ കൊലപാതകം നടന്നതെന്ന് പറയുന്നു.
കേരളത്തില്‍ ജോസഫ് മാഷുടെ കൈവെട്ട് കേസിലും പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: