ന്യൂദല്‍ഹി: ഇന്ത്യ ഇസ്രായേല്‍ സൗഹൃദം വരും ദശകങ്ങളില്‍ പരസ്പര സഹകരണത്തിന്റെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ 30 വാര്‍ഷികത്തില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി
എല്ലാ ഇസ്രായേലി സുഹൃത്തുക്കള്‍ക്കും ശാലോമിനും ഇന്ത്യയുടെ ആശംസകള്നേര്ന്നുകൊണ്ടാണ് പ്രസ്താവന തുടങ്ങിയത്. ഇന്ന് നമ്മുടെ ബന്ധത്തില്‍ ഒരു പ്രത്യേക ദിവസമാണ്. 30 വര്‍ഷം മുമ്പ്, ഈ ദിവസം, നമുക്കിടയില്‍ സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു പുതിയ അധ്യായം ആരംഭിച്ചു. ഈ അധ്യായം പുതിയതാണെങ്കിലും ഇരു രാജ്യങ്ങളുടെയും ചരിത്രം വളരെ പഴക്കമുള്ളതാണ്. ജനങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകളായി അടുത്ത ബന്ധമുണ്ട്.
ഇന്ത്യയുടെ സ്വഭാവം പോലെ, നൂറുകണക്കിനു വര്‍ഷങ്ങളായി നമ്മുടെ യഹൂദ സമൂഹം ഇന്ത്യന്‍ സമൂഹത്തില്‍ യാതൊരു വിവേചനവുമില്ലാതെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ജീവിക്കുകയും വളരുകയും ചെയ്യുന്നു. അത് നമ്മുടെ വികസന യാത്രയില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ഇന്ന്, ലോകമെമ്പാടും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍, ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിച്ചു. ഇന്ത്യ ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, അടുത്ത വര്‍ഷം ഇസ്രായേല്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ബന്ധത്തിന്റെ 30ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പരസ്പര സഹകരണത്തിന് പുതിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കാന്‍ ഇതിലും മികച്ച അവസരമെന്താണ്.
30 വര്‍ഷത്തെ ഈ സുപ്രധാന നാഴികക്കല്ലില്‍, എല്ലാവരെയും വീണ്ടും അഭിനന്ദിക്കുന്നു. ഇന്ത്യ-ഇസ്രായേല്‍ സൗഹൃദം വരും ദശകങ്ങളില്‍ പരസ്പര സഹകരണത്തിന്റെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രധാനമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: