തിരുവനന്തപുരം: കട്ടില് വിതരണത്തെച്ചൊല്ലി വക്കം പഞ്ചായത്തിലെ കോണ്‍ഗ്രസ്സ് പ്രതിനിധികളായ പഞ്ചായത്ത് പ്രസിഡന്റും മെമ്പറും വേദിയില്‍ തമ്മിലടിച്ചു. പ്രസിഡന്റ് താജുലിസയും ഭരണകക്ഷിയംഗം ലാലിജയും തമ്മിലായിരുന്നു ഇടി. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് കട്ടില് കൊടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് സംഭവം.
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് കട്ടില് കൊടുക്കണമെങ്കില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണം. ആവശ്യമായ രേഖകള്‍ ഈ രേഖകളൊന്നും നല്‍കാതെ ലാലിജ മൂന്ന് കട്ടില് വേണമെന്ന് ആവശ്യപ്പെട്ടു. രേഖകള്‍ നല്കിയാല് കട്ടില് നല്‍കാമെന്ന് അധികാരികള്‍ പറഞ്ഞു. ഇതോടെ കട്ടില് ബലമായി എടുക്കാന്‍ ശ്രമിക്കുകയും അത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
കടയ്ക്കാവൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. അസഭ്യം പറഞ്ഞ് ആക്രമിച്ചെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പരാതിയില്‍ ലാലിജയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: